പാട്ടുപാടി തകർക്കാൻ വീണ്ടും ദുല്‍ഖറും ഗ്രിഗറിയും

മുകേഷിന്റെ മകന്‍ ശ്രാവൺ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷന്‍ സോങാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത്

പാട്ടുപാടി തകർക്കാൻ വീണ്ടും ദുല്‍ഖറും ഗ്രിഗറിയും

ദുല്‍ഖര്‍ സല്‍മാന് അഭിനയത്തിൽ മാത്രമല്ല നന്നായി പാട്ടുപാടാനും അറിയാമെന്ന് നമ്മള്‍ നേരത്തേ മനസ്സിലാക്കിയതാണ്. വീണ്ടുമിതാ പാട്ടുപാടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദുല്‍ഖര്‍ ഒപ്പം ഗ്രിഗറിയുമുണ്ട്.


നേരത്തേ പാടിയതുപോലെ സ്വന്തം കഥാപാത്രത്തിനു വേണ്ടിയല്ല ഇത്തവണ ദുൾഖർ പാടുന്നത്. മുകേഷിന്റെ മകന്‍ ശ്രാവൺ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷന്‍ സോങാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത്. ധൃതംഗപുളകിതന്‍ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ദുല്‍ഖര്‍ പാടിയ പാട്ടുകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. പ്രകാശ് അലക്സാണ് സംഗീത സംവിധായകന്‍.

Read More >>