പുരസ്കാരം വിപി സത്യൻ്റെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നുവെന്ന് സംവിധായകൻ

അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വിപി സത്യൻ്റെ കഥ പറഞ്ഞ ക്യാപ്റ്റൻ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു.

പുരസ്കാരം വിപി സത്യൻ്റെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നുവെന്ന് സംവിധായകൻ

ജയസൂര്യക്ക് ലഭിച്ച മികച്ച നടനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ അന്തരിച്ച വി പി സത്യന്റെ ഓര്‍മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്‍. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ അറിയിപ്പ്.

"ഏറ്റവും വലിയ സന്തോഷം .........ജയേട്ടന്റെ പുരസ്കാരം വിപി സത്യേട്ടൻറ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുന്നു .... കൂടെ കട്ടക്ക് നിന്ന എല്ലാപേരെയും ഹൃദയത്തിൽ ചേർത്തു പിടിക്കുന്നു..."-പ്രജേഷ് സെന്‍ കുറിച്ചു.

അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വിപി സത്യൻ്റെ കഥ പറഞ്ഞ ക്യാപ്റ്റൻ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു. ഇന്ത്യൻ പ്രതിരോധ നിരയിലെ കരുത്തുറ്റ മലയാളി സാന്നിധ്യമായിരുന്ന സത്യൻ്റെ മാനറിസങ്ങൾ പകർത്തുന്നതിൽ ജയസൂര്യ പൂർണ്ണമായി വിജയിച്ചിരുന്നു.