ദിലീപ് ചിത്രം രാമലീല 28 ന് തിയറ്ററുകളിലേക്ക്

നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല.

ദിലീപ് ചിത്രം രാമലീല 28 ന് തിയറ്ററുകളിലേക്ക്

ദിലീപിനെ നായകനാക്കി നവാഗത സംവിധായകന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചു. ചിത്രം ഈ മാസം 28 ന് തിയറ്ററുകളില്‍ എത്തുന്നു. നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല.

ദിലീപ് ജയിലില്‍ നിന്നും ഇറങ്ങുന്നത് ഇനി കാത്തിരിക്കാന്‍ വയ്യെന്നും അതിനാല്‍ സിനിമയുടെ റിലീസ് അടുത്ത് തന്നെ ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നേരത്തെ റിലീസ് ചെയ്യാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടന ഉള്‍പ്പടെ ചിത്രത്തിന്റെ റീലിസ് തിയതി നീട്ടി വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാമനുണ്ണി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ നായികയായി എത്തുന്നത് പ്രയാഗ മാര്‍ട്ടിനാണ്.

Read More >>