വി ഐ പി 2: കാജോൾ വീണ്ടും തെന്നിന്ത്യൻ സിനിമയിൽ ധനുഷിനോടൊപ്പം

വേലയില്ലാ പട്ടധാരി 2 സംവിധാനം ചെയ്യുന്നത് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്ത് ആണ്. സിനിമയിൽ തൊഴിലധിപതിയുടെ വേഷം അഭിനയിക്കാൻ കാജോൾ ആയിരിക്കും നല്ലതെന്ന് സൗന്ദര്യ ആണ് തീരുമാനിച്ചത്. സൗന്ദര്യയും കാജോളും സുഹൃത്തുക്കൾ ആയതിനാൽ കാര്യങ്ങൾ എളുപ്പമായി.

വി ഐ പി 2: കാജോൾ വീണ്ടും തെന്നിന്ത്യൻ സിനിമയിൽ ധനുഷിനോടൊപ്പം

ധനുഷിനോടൊപ്പം ഇരുപത് വർഷങ്ങൾക്കു ശേഷം ബോളിവുഡ് സൂപ്പർ താരം കാജോൾ തമിഴ് ചിത്രത്തിൽ. ധനുഷ് നായകനായി അഭിനയിച്ച വേലയില്ലാ പട്ടധാരി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് കാജോൾ വേഷമിടുന്നത്.

1997 ലായിരുന്നു കാജോൾ ആദ്യമായി തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രഭുദേവ, അരവിന്ദ് സാമി എന്നിവരോടൊപ്പം മിൻസാരക്കനവ് എന്ന ചിത്രത്തിൽ. ഒട്ടേറെ പ്രശംസ നേടിയിരുന്നു മിൻസാരക്കനവിലെ കാജോളിന്റെ പ്രകടനം. തമിഴ് സിനിമയിൽ അഭിനയിക്കാൻ വീണ്ടും അവസരങ്ങൾ വന്നിരുന്നെങ്കിലും അവർ ബോളിവുഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പിന്നീട് അജയ് ദേവ്ഗണുമായുള്ള വിവാഹം കഴിഞ്ഞതോടെ ഹിന്ദി സിനിമയിൽ നിന്നും അവർ അപ്രത്യക്ഷയാകുകയായിരുന്നു.

പിന്നീട് കാജോളിനെ തിരശ്ശീലയിൽ കാണുന്നത് 2015 ൽ ആയിരുന്നു. സൂപ്പർ താരജോഡി എന്ന് പേരുകേട്ട ഷാറൂഖ്-കാജോൾ സംഗമം വീണ്ടും കൊണ്ടുവന്ന ദിൽ വാലെ ആയിരുന്നു ആ സിനിമ.

വേലയില്ലാ പട്ടധാരി 2 സംവിധാനം ചെയ്യുന്നത് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്ത് ആണ്. സിനിമയിൽ തൊഴിലധിപതിയുടെ വേഷം അഭിനയിക്കാൻ കാജോൾ ആയിരിക്കും നല്ലതെന്ന് സൗന്ദര്യ ആണ് തീരുമാനിച്ചത്. സൗന്ദര്യയും കാജോളും സുഹൃത്തുക്കൾ ആയതിനാൽ കാര്യങ്ങൾ എളുപ്പമായി.

ഷൂട്ടിംഗിനിടെ കാജോളും ധനുഷും സൗന്ദര്യയും ഒന്നിച്ചുള്ള ഫോട്ടോകൾ പ്രസിദ്ധീകരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സൗഹൃദത്തിന്റെ പേരിൽ തന്റെ പോളിസി മാറ്റി വച്ച് അഭിനയിക്കാൻ തയ്യാറാകുകയായിരുന്നു കാജോൾ. രണ്ടാഴ്ച ചെന്നൈയിൽ താമസിച്ച് വി ഐപി 2 ഇൽ അഭിനയിച്ചു. നിർമ്മാണകമ്പനിയുടെ ഉടമകളായ ധനുഷും കജോളും തമ്മിലുള്ള അടിപിടികൾ രസകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.