കന്നഡയുടേയും നവീന്റേയും മനസില്‍ ഭാവന പതിഞ്ഞ 2012ലെ ഗാനം കണ്ടിട്ടുണ്ടോ?

പ്രതിസന്ധികളില്‍ പരസ്പരം താങ്ങായതാണ് താനും നവീനും ഒരുമിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കരണമെന്ന് ഭാവന പറയുന്നു.

കന്നഡയുടേയും നവീന്റേയും മനസില്‍ ഭാവന പതിഞ്ഞ 2012ലെ ഗാനം കണ്ടിട്ടുണ്ടോ?

ആലോചനേ എന്ന ഗാനം ഭാവനയ്ക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. കന്നഡയിലെ ആദ്യ സിനിമയായ റോമിയോയിലെ ഗാനം. ഭാവനയെ അതീവ സുന്ദരമായി അവതരിപ്പിക്കുന്ന ഗാനം കന്നഡയില്‍ ഹിറ്റായി. 2012ല്‍റിലീസ് ചെയ്ത സിനിമയുടെ നിര്‍മ്മാതാവായ നിവാണ് ഭാവനയുടെ വരന്‍. മലയാളത്തില്‍ നിരവധി സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച വൈദിയാണ് ഭാവനയെ കന്നഡയില്‍ പ്രിയങ്കരിയാക്കിയ റോമിയോയുടേയും ക്യാമറാമാനായിരുന്നത്.


മലയാളത്തിന് പുറകെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും കഴിവ് തെളിയിച്ച യുവനടി ഭാവന ഇപ്പോള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. കന്നഡ നിര്‍മാതാവ് നവീനാണ് ഭാവനയുടെ കഴുത്തില്‍ താലികെട്ടുന്നത്. നവീനെ കണ്ടെത്തിയതും ജീവിതം പങ്കിടാന്‍ തീരുമാനിച്ചതും ഭാവന മലയാള മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇരുവര്‍ക്കും ജീവിതത്തിലുണ്ടായ തിരിച്ചടികളില്‍ പരസ്പരം താങ്ങും തണലുമായതാണ് ജീവിതപാതയില്‍ ഒന്നാകാന്‍ തീരുമാനിക്കുന്നതിന് കാരണമായതെന്ന് ഭാവന പറയുന്നു. 2012ല്‍ ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് നവീനെ ആദ്യമായി കാണുന്നത്. ഭാവന നായികയായ കന്നഡ ചിത്രം റോമിയോയുടെ നിര്‍മാതാവായിരുന്നു നവീന്‍. അറിയപ്പെടുന്ന ബിസിനസുകാരനായ നവീന്‍ തന്റെ മികച്ച പെരുമാറ്റം കൊണ്ട് ഭാവനയുടെ ശ്രദ്ധയാകര്‍ഷിച്ചു. റോമിയോ സൂപ്പര്‍ ഹിറ്റായതോടെ നവീനും ഭാവനയും തമ്മിലുള്ള സൗഹൃദം ശക്തമായി.


ഏത് സമയത്തും എന്താവശ്യത്തിനും വിളിക്കാന്‍ പാകത്തില്‍ സൗഹൃദം ദൃഢമായി. പ്രതിസന്ധികളില്‍ മറ്റുള്ളവര്‍ക്ക് കരുത്താകുന്നതാണ് ഭാവനയെ മലയാള സിനിമാ ലോകത്ത് വ്യത്യസ്തയാക്കുന്നതെന്ന് അടുപ്പമുള്ളവര്‍ പറയാറുണ്ട്. ഇതേ പ്രത്യേകത നവീനുമുണ്ടെന്ന് ഭാവനയ്ക്ക് മനസിലായത് പിതാവ് ബാലചന്ദ്രന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടായപ്പോഴാണ്. ആ സമയത്ത് നവീന്‍ നല്‍കിയ പിന്തുണയും സഹായവും ഭാവനയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു.

ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വം നവീനെ ഭാവനയുടെ വീട്ടുകാര്‍ക്കും പ്രിയങ്കരനാക്കി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. ഇതിനിടെ നവീന്റെ അമ്മ അര്‍ബുദരോഗത്തെത്തുടര്‍ന്ന് മരിച്ചു. ഈ സമയം ഭാവന നല്‍കിയ പിന്തുണയും കരുതലുമാണ് നവീനെ പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വിവാഹനിശ്ചയം വേഗത്തിലാക്കിയത് നവീന്റെ ആഗ്രഹപ്രകാരമായിരുന്നു. മോതിരം മാറലിന് പുറമേ കര്‍ണാടകയിലെ ആചാരമനുസരിച്ച് മാലയണിക്കുകയും കൂടി ചെയ്തു.

വിവാഹനിശ്ചയത്തെക്കുറിച്ച് സിനിമാ രംഗത്തുള്ള മഞ്ജു വാര്യരോടും സംയുക്ത വര്‍മയോടും മാത്രമാണ് പറഞ്ഞത്. 16 വയസ് പ്രായമുള്ളപ്പോഴാണ് ഭാവന സിനിമാ ലോകത്തെത്തിയത്. ചിത്തിരം പേശാതെടീ ആണ് ആദ്യ തമിഴ് സിനിമ. ജാക്കി എന്ന ചിത്രത്തിലൂടെയാണ് കന്നഡ സിനിമാ ലോകത്തെത്തിയത്. ഓണ്ട്രിയാണ് ആദ്യ തെലുങ്ക് സിനിമ. ഇന്ന് റിലീസായ ഹണീബി ടു ആണ് മലയാളത്തിലിറങ്ങിയ ഭാവനുയുടെ ഏറ്റവുമൊടുവിലത്തെ ചിത്രം.