പത്താം ദിനം 1,000 കോടി; ഇന്ത്യന്‍ ചലച്ചിത്ര ചരിത്രമായി 1,500 കോടിയിലേക്ക് അതിവേഗം കുതിച്ച് ബാഹുബലി

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് 1000 കോടി കളക്ഷന്‍ നേടിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്. രണ്ടാഴ്ച്ച തികയും മുന്‍പേ ആയിരം കോടി നേടിയ ചിത്രം അധികം വൈകാതെ തന്നെ 1500- കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിലാണ് ബാഹുബലി പ്രദര്‍ശനം തുടരുന്നതും.

പത്താം ദിനം 1,000 കോടി; ഇന്ത്യന്‍ ചലച്ചിത്ര ചരിത്രമായി 1,500 കോടിയിലേക്ക് അതിവേഗം കുതിച്ച് ബാഹുബലി

ചിത്രം റിലീസ് ചെയ്തു പത്താം നാള്‍ ആയിരം കോടി കളക്ഷന്‍. ഒരു ഇന്ത്യന്‍ ചിത്ത്രിന്റെ എക്കാലത്തേയും റിക്കോര്‍ഡുകള്‍ സ്വന്തമാക്കിക്കൊണ്ടാണ് ബാഹുബലിയുടെ രണ്ടാം ഭാഗം കുതിക്കുന്നത്. 2014-ല്‍ പുറത്തിറങ്ങിയ അമീര്‍ഖാന്റെ പികെ സ്വന്തമാക്കിയ 792കോടിയുടെ റിക്കോര്‍ഡ് വെറും പത്തുദിവസം കൊണ്ടു ഒരു ദക്ഷിണേന്ത്യന്‍ ചിത്രം തര്‍ക്കത്തിരിക്കുകയാണ്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് 1000 കോടി കളക്ഷന്‍ നേടിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്. രണ്ടാഴ്ച്ച തികയും മുന്‍പേ ആയിരം കോടി നേടിയ ചിത്രം അധികം വൈകാതെ തന്നെ 1500- കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിലാണ് ബാഹുബലി പ്രദര്‍ശനം തുടരുന്നതും.

റിലീസ് ചെയ്യുന്നതിനു മുന്നേ തന്നെ ബാഹുബലി വിജയത്തേരോട്ടം തുടങ്ങിയിരുന്നു. അഡ്വാന്‍സ് ബുക്കിംഗിലൂടെ 36 കോടി രൂപയാണ് റിലീസ് ചെയ്യും മുന്‍പേ ബാഹുബലി സ്വന്തമാക്കിയത്. 18 കോടിയെന്ന ദംഗലിന്റെ റിക്കോര്‍ഡ്അവിടെ പഴങ്കഥയാകുകയായിരുന്നു. 4350 സ്‌ക്രീനില്‍ റിലീസ് ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് 8000 സ്‌ക്രീനുകളിലാണ് ആദ്യ ദിവസം ബാഹുബലി റിലീസ് ചെയ്തത്.

രണ്ടാം ദിവസമാണ് ബാഹുബലിയുടെ ആദ്യ ഭാഗവും കബാലിയുമൊക്കം നൂറ് കോടി ക്ലബിലെത്തിയത്. എന്നാല്‍ ബാഹുബലി-2 ആദ്യദിനം തന്നെ 121 കോടി സ്വന്തമാക്കി റിക്കോര്‍ഡിട്ടു. രണ്ട് ദിവസം കൊണ്ട് അമേരിക്കയില്‍ നിന്ന് മാത്രം അന്‍പത് കോടി വരുമാനം നേടിയും ചിത്രം ഞെട്ടിപ്പിച്ചിരുന്നു.