ബാഹുബലി കഴിഞ്ഞു, മഹാഭാരതം എപ്പോള്‍? അറിയില്ലെന്ന് രാജമൗലി!

ബാഹുബലി കഴിഞ്ഞ് സംവിധായകന്‍ എസ് എസ് രാജമൗലി മഹാഭാരതം സിനിമാത്രയം എടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആമിര്‍ ഖാന്‍, രജനീകാന്ത്, മോഹന്‍ ലാല്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ വിലപിടിച്ച താരങ്ങള്‍ രാജമൗലിയുടെ മഹാഭാരതത്തില്‍ വേഷമിടുന്നെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ബാഹുബലി കഴിഞ്ഞു, മഹാഭാരതം എപ്പോള്‍? അറിയില്ലെന്ന് രാജമൗലി!

ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന്‌റെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്, അനുഷ്‌കയുടെ കഥാപാത്രത്തിന്‌റെ പശ്ചാത്തലം എന്താണ് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും ബാഹുബലി 2 എന്ന് കരുതപ്പെടുന്നു.

ബാഹുബലി കഴിഞ്ഞ് സംവിധായകന്‍ എസ് എസ് രാജമൗലി മഹാഭാരതം സിനിമാത്രയം എടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആമിര്‍ ഖാന്‍, രജനീകാന്ത്, മോഹന്‍ ലാല്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ വിലപിടിച്ച താരങ്ങള്‍ രാജമൗലിയുടെ മഹാഭാരതത്തില്‍ വേഷമിടുന്നെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

എന്നാല്‍ അതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് തെളിഞ്ഞപ്പോള്‍ മഹാഭാരതം എപ്പോള്‍ ആരംഭിക്കും എന്നായി ചോദ്യം. അറിയില്ല എന്നാണ് രാജമൗലിയുടെ മറുപടി.

ഏപ്രില്‍ 28 ന് റിലീസ് ചെയ്യാനിരിക്കുന്ന ബാഹുബലി 2 ന്‌റെ തമിഴ് ഗാനങ്ങള്‍ പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു രാജമൗലി. താരങ്ങളായ പ്രഭാസ്, അനുഷ്‌ക, തമന്ന, രമ്യാ കൃഷ്ണന്‍ തുടങ്ങിയവര്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

'ധാരാളം താരങ്ങളെ വച്ച് സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍, ഇപ്പോള്‍ ബാഹുബലി അല്ലാതെ വേറൊന്നും മനസ്സില്‍ ഇല്ല. ബാഹുബലി മുഴുവനായും സാങ്കല്‍പിക കഥയാണ്. ധാരാളം പണം ചെലവഴിച്ച് നിര്‍മ്മിച്ചതിനാല്‍ സമൂഹത്തിലെ എല്ലാ തരക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന വിധത്തിലാണ് എടുത്തിട്ടുള്ളത്. ഒരു കൂട്ടം ആളുകള്‍ കാണരുതെന്ന് കരുതി ഒന്നും ചെയ്തിട്ടില്ല. എല്ലാവരും സിനിമ കാണണം എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,' രാജമൗലി പറഞ്ഞു.