മായാനദി: ആഷിക്- അമല്‍- ടൊവിനോ സിനിമ തുടങ്ങി

വന്‍ വിജയമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരന്‍- ദിലീഷ് നായര്‍ കൂട്ടുകെട്ടാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്...

മായാനദി: ആഷിക്- അമല്‍- ടൊവിനോ സിനിമ തുടങ്ങി

റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയായ മായാനദിയുടെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. സി ഐ എ യ്ക്കു ശേഷം സംവിധായകന്‍ അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. പുതുമുഖം ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു.


വന്‍ വിജയമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരന്‍- ദിലീഷ് നായര്‍ കൂട്ടുകെട്ടാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ രചനക്ക് ദേശീയ പുരസ്‌കാരം നേടിയ രചയിതാവാണ് ശ്യാം പുഷ്‌കരന്‍.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎയ്ക്കു ശേഷം അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രമാണ് മായാനദി. ടൊവിനോ നായകനായ ഗോദ ഈ ആഴ്ച തിയേറ്ററിലെത്തിയിരുന്നു. ചിത്രം നല്ല അഭിപ്രായം നേടി വിജയത്തിലേക്കു കുതിക്കുകയാണ്.