തെക്ക് തെക്കൊരു ദേശമുണ്ടേ....അരിസ്‌റ്റോ സുരേഷിന്റെ തിരുവനന്തപുരം ഗാനം

സരസ്വതി ഹോസ്പിറ്റല്‍ പാറശാലയും മയൂഖം സിനിമാ കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സൂചി എന്ന ചിത്രത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.

തെക്ക് തെക്കൊരു ദേശമുണ്ടേ....അരിസ്‌റ്റോ സുരേഷിന്റെ തിരുവനന്തപുരം ഗാനം

ഒരൊറ്റ ഗാനം കൊണ്ട് ജീവിതം മാറി മറിഞ്ഞ നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവെന്ന ചിത്രത്തില്‍ മേശമേല്‍ കൈകൊണ്ട് താളമിട്ട് പാടിയ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന മനോഹര ഗാനത്തിനു ശേഷം അടിപൊളി ഗാനവുമായി വീണ്ടുമെത്തുന്നു.


തെക്ക് തെക്കൊരു ദേശമുണ്ടേ...തലയെടുപ്പുള്ള ദേശമുണ്ടേ എന്ന് തുടങ്ങുന്ന ഗാനമാണ് അരിസ്‌റ്റോ സുരേഷ് ആലപിച്ചിരിക്കുന്നത്. സരസ്വതി ഹോസ്പിറ്റല്‍ പാറശാലയും മയൂഖം സിനിമാ കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സൂചി ചിത്രത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. രജീഷ് തെറ്റിയോട് ആണ് ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്.

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പരോള്‍ എന്ന ചിത്രത്തിനു വേണ്ടി സുരേഷ് പാട്ടു പാടി അഭിനയിക്കുന്നുണ്ട്. പരോള്‍ കാലം നല്ലൊരു പരോള്‍ കാലം, ഇരുമ്പഴിക്കൂടിനും കിടിലന്‍ മതിലിനും മത്താപ്പു വിരിയണ ചേലളിയാ..എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ചിത്രത്തിന് വേണ്ടി ആലപിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ജയിലില്‍ കഴിയുന്ന സഹതടവുകാരനായി സുരേഷ് പരോളില്‍ വേഷമിടുന്നുണ്ട്.

Read More >>