അറം; മെര്‍സലിന് പിന്നാലെ വീണ്ടും രാഷ്ട്രീയം സംസാരിക്കുന്ന തമിഴകം; ലേഡി സൂപ്പര്‍ സ്റ്റാറായി നയന്‍താര

നമ്മുടെ ചിന്തകളെ ആ ഗ്രാമത്തില്‍ തന്നെ തളച്ചിടാന്‍ തക്ക ശക്തമായ ഒരു പ്രമേയത്തെ അതിന്റെ തീവ്രതയെ വൈകാരികമായി പറയാന്‍ ഗോപി നൈനാന്‍ എന്ന സംവിധായകനായി. നയന്‍താരയെന്ന നടിയുടെ അഭിനയ സാധ്യതകളെ ഏറ്റവും നന്നായി 'ചുഷണം' ചെയ്തുവെന്നത് തന്നെയാണ് സിനിമയുടെ മികവ്

അറം; മെര്‍സലിന് പിന്നാലെ വീണ്ടും രാഷ്ട്രീയം സംസാരിക്കുന്ന തമിഴകം; ലേഡി സൂപ്പര്‍ സ്റ്റാറായി നയന്‍താര

നിലനില്‍ക്കുന്ന സിനിമ ഫോര്‍മുലകളെ മാറ്റിയെഴുത്തുന്ന സിനിമകള്‍, മികച്ച പരീക്ഷണങ്ങള്‍, മികച്ച വിഷയങ്ങള്‍ സിനിമയിലൂടെ ചര്‍ച്ച ചെയ്യുന്ന ഇടമാണ് ഇന്ന് തമിഴ് സിനിമ. വിജയ്ക സിനിമ കത്തിയുടെ തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറ‍ഞ്ഞ ​ഗോപി നെെനാൻ തന്റെ ആദ്യ സിനിമയിൽ തമിഴ് നാടിന്റെ സാമൂഹിക പ്രശ്‌നത്തെ മുന്‍ നിര്‍ത്തി തന്നെയാണ് ഒരുക്കിയത്. കഥാപാത്രത്തെ നോക്കി സിനിമ തെരഞ്ഞെടുക്കുന്ന നടിയായി നയന്‍താരയുടെ മാറ്റം ഏറ്റവും മികച്ചതായി പ്രതിഫലിക്കുന്ന സിനിമയാണ് കൂടിയാണ് അറം. വികസനമെന്ന സങ്കല്‍പ്പത്തിന്റെ കാപട്യത്തിനെ ചോദ്യം ചെയ്യുന്ന സിനിമ കെട്ടുറപ്പുള്ള തിരക്കഥയുടെ പിന്‍ബലമുള്ള മികച്ച പ്രൊളിറ്റിക്കൽ ഇമോഷണല്‍ ത്രില്ലറാണ്.


തിയ്യേറ്റര്‍ വിട്ട് പുറത്ത് വരുമ്പോഴും നമ്മുടെ ചിന്തകളെ ആ ഗ്രാമത്തില്‍ തന്നെ തളച്ചിടാന്‍ തക്ക ശക്തമായ ഒരു പ്രമേയത്തെ അതിന്റെ തീവ്രതയെ വൈകാരികമായി പറയാന്‍ ഗോപി നൈനാന്‍ എന്ന സംവിധായകനായി. നയന്‍താരയെന്ന നടിയുടെ അഭിനയ സാധ്യതകളെ ഏറ്റവും നന്നായി 'ചുഷണം' ചെയ്തുവെന്നത് തന്നെയാണ് സിനിമയുടെ മികവ്. തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്ന നയന്‍സിന്റെ അഭനയ രംഗങ്ങളും ഡയലോഗ് ഡൈലിവറിയുമെല്ലാം ​ഗംഭീരമാണ്. പലപ്പോഴും നമ്മുടെ മനസിലുള്ള വികസന മനോഭാവത്തിനെ പരിഹസിക്കുന്നതായി തോന്നാം. കുപ്പിവെള്ളവും വാങ്ങി തിയ്യേറ്ററിലെത്തുന്ന പ്രേക്ഷകനെ ആ വെള്ളം കുടിക്കുന്നതിൽ നിന്ന് വിലക്കുന്നത്ര ശക്തമാണ് സിനിമയുടെ പ്രമേയം.

ഇമോഷ്ണല്‍ ത്രില്ലറാക്കാന്‍ സിനിമയില്‍ ഡയലോഗും രംഗങ്ങളും കുത്തിനിറക്കുന്ന സിനിമാക്കാര്‍ക്ക് അറം ഒരു പാഠപുസ്തകമാക്കാവുന്നതാണ്. കഥയ്ക്ക് യോജ്യമായ രീതിയില്‍ അതിന് ആവശ്യമായി മാത്രം രംഗങ്ങള്‍ ഒരുക്കി അങ്ങനെ ത്രില്ലര്‍ ഒരുക്കാമെന്നതിന് അവര്‍ക്കെല്ലാം ഗോപി നൈനാന്‍ മാതൃകയാണ്. നായിക കേന്ദ്രീക്യത സിനിമയായി അറം ഒരുക്കുമ്പോഴും കഥ ആവശ്യപെടുന്നതല്ലാതെ ഒരു സംഭാഷണമോ രം​ഗമോ സിനിമയുടെ ഭാ​ഗമായില്ലെന്നതാണ് അറം മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്ഥമാകുന്നത്. ഒരു ബ്യൂറോക്രാറ്റായും നയൻതാരയെ സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിൽ രാജദ്രോഹിയാക്കുമെന്ന് പറയുന്നതെല്ലാം സമീപ രാഷ്ട്രീയ സാഹചര്യങ്ങളുടെ പരിഛേതമാണ്.


തമിഴ് നാടിന്റെ അശാസ്ത്രീയ വികസന രീതി തമിഴകത്തിന് സമ്മാനിച്ച വിപത്താണ് കുടിവെള്ള പ്രശ്നമെന്ന് പറഞ്ഞാണ് അറം തുടങ്ങന്നത്. ഒരു ഉൾനാടൻ ​ഗ്രാമത്തിൽ വെള്ളത്തിനായി കുഴിച്ച കുഴൽകിണ്ണറിൽ വീഴുന്ന ധൻസികയെന്ന നാല് വയസുകാരിയെ രക്ഷപെടുത്താൻ നടത്തുന്ന നീക്കമാണ് സിനിമയുടെ ഇതിവ്യത്തം. മുഖ്യധാരയുടെ വികസന അജണ്ടയിൽ ഇടം നേടാതെ പോയ പാർശവത്കരിക്കപ്പെട്ടവരുടെ നിലവിളിയാണ് ​ഗോപി നെെനാൻ സിനിമ. ആദ്യ സിനിമയ്ക്ക് തന്നെ ഇങ്ങനെയൊരു വിഷയം അതും കച്ചവട സിനിമയുടെ ചേരുവകളില്ലാതെ സിനിമയൊരുക്കിയ നെെനാൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. മതിവധനിയെന്ന നയൻതാരയുടെ ജില്ല കലക്ടറും രാഷ്ട്രീയകാരും തമ്മിലുള്ള പ്രശ്നങ്ങളും അതിനെ നയൻതാര അങ്ങനെ നേരിടുമെന്നതാണ് സിനിമ.

കണ്ടും കേട്ടും മടുത്ത രാഷ്ട്രീയകാരും ബ്യൂറോക്രസിയും തമ്മിലുള്ള തർക്കം സിനിമയുടെ പ്രധാന പ്ലോട്ടാകുമ്പോഴും ക്ലീഷേയാവാതെ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത് അതിന്റെ ശക്തമായ തിരക്കഥയാണ്. സംവിധായകൻ തന്നെ ഒരുക്കിയ തിരക്കഥയിലെ സംഭാഷണങ്ങളിൽ

പലതും പലപ്പോഴും നമ്മൾ തന്നെ ചോദിക്കണമെന്ന് ആ​ഗ്രഹിച്ചതാണ്. പ്രൊറ്റ​ഗാനിസ്റ്റായി നയൻതാരയുടെ കലക്ടർ കുഴൽ കിണ്ണറിൽ വീണ ധൻസികയെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ദൗത്യവും അതിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലുമെല്ലാം ത്രില്ലർ സ്വഭാ​വത്തിലേയ്ക്ക് സിനിമയെ ഉയർത്തുന്നുണ്ട്. നാലുവയസുകാരിയായി അഭിനയിച്ച ധൻസികയുടെ പ്രകടനം കെെയ്യടി അർഹിക്കുന്നതാണ്. കുഴൽകിണറിൽ അകപ്പെട്ട സമയങ്ങളിലെ മുഖത്തുണ്ടാകുന്ന ഭാവങ്ങളെല്ലാം അതി​ഗംഭീരമാണ്. ധൻസികയുടെ അച്ഛനായി അഭിനയിച്ച നടനും പ്രശംസ അർഹിക്കുന്നുണ്ട്.

സാങ്കേതികമായും സിനിമ നല്ല നിലവാരം പുലർത്തുന്ന സിനിമ, എടുത്ത് പറയാൻ സംഘടനരം​ഗങ്ങൾ ഇല്ലാതെയിരുന്നിട്ടും പീറ്റർ ഹെയിൻ അടക്കമുള്ളവരെ ഉപയോ​ഗിച്ചാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ഒരു രക്ഷാദൗത്യം ഇതിന് കാഴ്ചകാരായി നിൽക്കുന്ന ഒരു വെെകാരിക ആൾകൂട്ടം, അതിനെ തടയാൻ നിൽക്കുന്ന പൊലീസ്. ഇതിനെയെല്ലാം കൃത്യമായി വിന്യസിച്ച് സിനിമയുടെ കാഴ്ചയിലേയ്ക്ക് സിനിമ എത്തുമ്പോൾ തിയ്യേറ്ററിൽ നിന്ന് ആ ഉൾനാടൻ തമിഴ് ​ഗ്രാമത്തിലേയ്ക്ക് നമ്മൾ കഥയോടൊപ്പം പറച്ച് നടപ്പെടും. ഇങ്ങനെ സിനിമ കാഴ്ചയെ മനോഹരമാക്കാൻ കഴിയുന്നിടതാണ് അറം പിൻതുണ നൽകേണട സിനിയമാകുന്നത്. കേവലം തിയ്യേറ്ററിൽ ആസ്വദിച്ച് മടങ്ങുന്നതിനപ്പുറത്തേയ്ക്ക് തിയ്യേറ്റർ വിട്ട്സി പുറത്തിറങ്ങുന്നവർക്കൊപ്പം സിനിമയെ കൊണ്ട് പോകാൻ പ്രേക്ഷകനെ നിർബന്ധിതമാക്കുന്നിടതേയ്ക്ക് സിനിമയെ എത്തിക്കാൻ ​ഗോപി നെെനാനും നയൻതാരയ്ക്കും കഴിഞ്ഞു.

എന്തും ഏതും വാർത്തയാക്കാൻ നടത്തുന്ന മാധ്യമ ഇടപെടലുകളെ(കച്ചവടം) ശക്തമായി വിമർശനത്തിന് വിധേമാക്കുന്ന സിനിമ പക്ഷെ പലയിടതും അതി നാടകീയതയിലേയ്ക്ക് വീണ് പോകുന്നുണ്ട്. സിനിമയുടെ താളവും സംഭാഷണങ്ങളുമെല്ലാം ചിലപ്പോഴെല്ലാം ആവശ്യപ്പെടുന്നതാണ് നാടകീയത. എന്നാൽ ചില ഇടത് അത് കല്ല്കടിയായി മാറുന്നുണ്ട്. ചെറിയ കഥാപാത്രം മുതൽ കാക്കമുട്ടെയിലെ വിഗ്നേഷും രമേഷും ധന്‍സികയുടെ അമ്മ കഥാപാത്രം അവതരിപ്പിച്ച സുനു ലക്ഷ്മി വരെ എല്ലാവരും തന്മയതോടെ അവരുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.


ഗ്രിബാന്റെ ഗാനങ്ങള്‍ സിനിമയുടെ കഥയോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. തമിഴ് സിനിമയില്‍ പൊതുവില്‍ കാണുന്ന ആരാധകരെ ത്യപ്തിപെടുത്തുന്ന ഗാനങ്ങള്‍ അറത്തില്‍ ഇല്ലെന്നത് സിനിമയോട് സംവിധായകന്‍ പുലര്‍ത്തി നീതിയുടെ സൂചകമാണ്. ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടിയ ഓം പ്രകാശിന്റെ ക്യാമറ നമ്മുടെ കാഴ്ചകളെ സമ്പനമാക്കുന്നുണ്ട്. അതിനൊപ്പം തന്നെ സിനിമയുടെ ഇമോഷണല്‍ ത്രില്ലര്‍ ശൈലിയ്ക്ക് മിഴിവേകുന്നതും ക്യാമറയുടെ ചലനങ്ങളാണ്. കുഴല്‍ കിണ്ണറില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്ന രംഗങ്ങൾ ഓം പ്രകാശിന്റെ കൈയ്യൊപ്പുണ്ട്. റൂബന്‍ ക്രിസ്പ്പിന്റെ എഡിറ്റിങാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ്.

സര്‍ക്കാരിന്റെ വികസന അജണ്ടകളെ വിമര്‍ശന വിധേയമാക്കുന്ന സിനിമ വികസന പരിഗണകളെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ആയിരക്കണക്കിന് കോടികള്‍ ചിലവഴിച്ച് റോക്കറ്റ് വിട്ടുന്ന നാട്ടില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപെടുത്താന്‍ സാങ്കേതിക വിദ്യയില്ലാതെയാവുന്നത് എന്ത് കൊണ്ടാണെന്ന് ചോദിക്കുന്നു സിനിമ.ബ്യൂറോക്രസിയും രാഷ്ട്രീയകാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമ, രാഷ്ട്രീയകാരുടെ അഴിമതിയെ കുറിച്ചെല്ലാം സംസാരിക്കുമ്പോഴും മറ്റ് സിനിമകളില്‍ സംഭവിക്കുന്ന പോലെ രാഷ്ട്രീയത്തിനെ മോശമാക്കി ബ്യൂറോക്രസിയെ വാഴ്തിപാടുന്ന ശൈലി ഉപയോഗിച്ചിട്ടില്ല. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് മാറ്റവുണ്ടാക്കാന്‍ കഴിയുക രാഷ്ട്രീയകാര്‍ക്കആമെന്നും അത് ജനാധിപത്യത്തിലൂടെ തന്നെയാണെന്ന് വീണ്ടും ഒാർമ്മിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് അവസാനം അരാഷ്ട്രീയമാക്കി കെെയ്യടി വാങ്ങുന്ന പതിവ് സിനിമ ശെെലിയും ​ഗോപി ഉപേക്ഷിക്കുന്നു. നയൻതാരയുടെ അസാമ്യ പ്രകടത്തിലൂടെ ചർച്ച ചെയ്യേണ്ട രാഷ്ട്രീയ വിഷയത്തിനോടുള്ള സത്യസന്ധമായ ഒരു സിനിമ സമീപനമാണ് ​ഗോപി നെെനാന്റെ അറം.

Read More >>