ആഞ്ജലീന ജോളി ബ്രിട്ടീഷുകാരനെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ട്; ഹൃദയം തകര്‍ന്ന് ബ്രാഡ് പിറ്റ്

ലോസാഞ്ചലസില്‍ വെച്ച് അടുത്തയാഴ്ച തന്റെ പുതിയ കാമുകനെ ആഞ്ജലീന മക്കള്‍ക്ക് പരിചയപ്പെടുത്തുമെന്നും വാര്‍ത്തകള്‍ പറയുന്നു.

ആഞ്ജലീന ജോളി ബ്രിട്ടീഷുകാരനെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ട്; ഹൃദയം തകര്‍ന്ന് ബ്രാഡ് പിറ്റ്

ഹോളിവുഡ് താരം ആഞ്ജലീന ജോളി ഇംഗ്ലണ്ടുകാരനായ ഒരാളെ വിവാഹം ചെയ്യാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. കുറച്ചുനാളുകളായി ഇരുവരും അടുപ്പത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏഴ് മാസം മുമ്പാണ് ആഞ്ജലീന ബ്രാഡ് പിറ്റുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. രാഷ്ട്രീയ ബന്ധങ്ങളുള്ള ബിസിനസുകാരനെ ആഞ്ജലീന വിവാഹം ചെയ്യുന്നതായി സിനിമ ഗോസിപ്പ് വാര്‍ത്തകളിലൂടെ ശ്രദ്ധേയമായ ഇന്‍ ടച്ച്, ഹോളിവുഡ് ലൈഫ്, ഒകെ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പറയുന്നു.

ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ആഞ്ജലീന താമസിക്കുന്ന മാലിബു എസ്‌റ്റേറ്റില്‍ വെച്ച് ഇരുവരും പലതവണ സന്ധിച്ചതായി ഹോളിവുഡ് ലൈഫ് പറയുന്നു. ഈ വിവരമറിഞ്ഞ ബ്രാഡ് പിറ്റ് ഹൃദയം തകര്‍ന്ന നിലയിലാണുള്ളതെന്നും വാര്‍ത്തകള്‍ പറയുന്നു. ആഞ്ജലീനയുടെ പുതിയ കാമുകനെ ബ്രാഡ് പിറ്റ് കണ്ടിട്ടില്ല. തനിക്കയാളെ കാണേണ്ടതില്ലെന്നണ് ബ്രാഡ് പിറ്റിന്റെ നിലപാട്. തങ്ങളുടെ മക്കളുടെ ജീവിതത്തിലേക്ക് വരുന്ന നുഴഞ്ഞുകയറ്റക്കാരനായാണ് അദ്ദേഹത്തെ ബ്രാഡ് പിറ്റ് കാണുന്നതെന്നാണ് ഗോസിപ്പ് പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകള്‍ പറയുന്ന്. ലോസാഞ്ചലസില്‍ വെച്ച് അടുത്തയാഴ്ച തന്റെ പുതിയ കാമുകനെ ആഞ്ജലീന മക്കള്‍ക്ക് പരിചയപ്പെടുത്തുമെന്നും വാര്‍ത്തകള്‍ പറയുന്നു.