'നിങ്ങളുടെ പാന്റെവിടെ' എന്ന് ആരാധകൻ; വായടപ്പിച്ച മറുപടിയുമായി അമല പോൾ

എന്റെ കമന്റിന് മറുപടി നൽകിയതിന് നന്ദി എന്നും അമലയുടെ ഫാനായിരിക്കുന്നതിൽ അഭിമാനമുണ്ട് എന്ന് ആരാധകൻ അമലയ്ക്ക് മറുപടി നൽകിയിട്ടുണ്ട്

നിങ്ങളുടെ പാന്റെവിടെ എന്ന് ആരാധകൻ; വായടപ്പിച്ച മറുപടിയുമായി അമല പോൾ

"അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്?". തെന്നിന്ത്യൻ താരം അമല പോളിന്റെ ഒരു ഇൻസ്റ്റഗ്രാം ഫോട്ടോയിൽ 'ഗുണ സിംഗർ' ആരാധകനിട്ട കമന്റാണിത്. അതിന് അമലയിട്ട കലക്കൻ മറുപടി ഇപ്പോൾ വൈറലാവുകയാണ്. എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിക്കാമോ, പ്ലീസ്?" എന്നായിരുന്നു താരത്തിന്റെ മറുപടി.താരത്തിന് പിന്തുണയുമായി ഒട്ടേറെ ആരാധകർ രംഗത്തെത്തി. അയാളുടെ കപട സദാചാര ബോധമാണ് ഇങ്ങനെ ചോദിപ്പിക്കുന്നതെന്നും ഇത്തരം കമന്റുകൾ കാര്യമാക്കേണ്ടെന്നുമൊക്കെ ആരാധകർ കീഴെ പറയുന്നുണ്ട്. മറുപടി കണ്ട് ത്രില്ലടിച്ച ഗുണ സിംഗർ അമലയുടെ കമന്റിന് മറുപടി നൽകിയിട്ടുണ്ട്. എന്റെ കമന്റിന് മറുപടി നൽകിയതിന് നന്ദി എന്നും അമലയുടെ ഫാനായിരിക്കുന്നതിൽ അഭിമാനമുണ്ട് എന്നുമാണ് 'ഗുണ സിംഗർ' മറുപടി പറഞ്ഞത്.

ആലപ്പുഴയിൽ ഒരു ചെറുവള്ളത്തിൽ ഇരിക്കുന്ന ചിത്രമാണ് അമല പോൾ പോസ്റ്റ് ചെയ്തിരുന്നത്. നാല്പത് ലക്ഷം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലുള്ള അമലയ്ക്ക് ഈ ഫോട്ടോയ്ക്ക് ഒന്നേ മുക്കാൽ ലക്ഷത്തോളം ലൈക്കുകൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.

Read More >>