വണ്ടി കൊണ്ട് അവനെ ഇടിപ്പിക്കും,കരിയർ അവസാനിപ്പിക്കും;ഷെയിൻ നിഗത്തിനെതിരെ ജോബി ജോർജ്ജിന്റെ ഭീഷണി സംഭാഷണം പുറത്ത്

ജോബി ജോർജ്ജിനെതിരെ ഷെയിൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന നിഗമനത്തിലേക്കാണ് ഈ സംഭാഷണം വിരൽ ചൂണ്ടുന്നത്.

വണ്ടി കൊണ്ട് അവനെ ഇടിപ്പിക്കും,കരിയർ അവസാനിപ്പിക്കും;ഷെയിൻ നിഗത്തിനെതിരെ ജോബി ജോർജ്ജിന്റെ ഭീഷണി സംഭാഷണം പുറത്ത്

നടൻ ഷൈയിൻ നിഗത്തിനെ വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്തുമെന്ന നിർമ്മാതാവ് ജോബി ജോർജ്ജിന്റെ ഭീഷണി സംഭാഷണം പുറത്ത്. യുവ സംവിധായികയുമായുള്ള സംഭാഷണത്തിലാണ് ഷൈയിനെതിരെ ജോബി ജോർജ്ജ് ഭീഷണി മുഴക്കുന്നത്. തന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഷെയിന്റെ സിനിമാ കരിയർ അവസാനിപ്പിക്കും. വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്തും,എന്നിങ്ങനെ പോകുന്നു ജോബിയുടെ ഭീഷണി.

അതോടൊപ്പം ഷെയിനെ ഒഴിവാക്കി സിനിമ ചെയ്യാൻ സംവിധായകയോട് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് ജോബി ജോർജ്ജ്. നേരത്തെ തനിക്ക് ജോബി ജോർജ്ജിൽ നിന്ന് വധഭീഷണിയുള്ളതായി ആരോപിച്ച് ഷെയിൻ രംഗത്ത് വന്നിരുന്നു. തന്റെ കരിയർ അവസാനിപ്പിക്കാൻ ജോബി ശ്രമികുന്നതായും ഷെയിൻ പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങളെയെല്ലാം നിഷേധിക്കുന്ന സമീപനമാണ് ജോബി സ്വീകരിച്ചിരുന്നത് . ജോബി ജോർജ്ജിനെതിരെ ഷെയിൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന നിഗമനത്തിലേക്കാണ് ഈ സംഭാഷണം വിരൽ ചൂണ്ടുന്നത്.

''ഈ ക്യാറക്റ്റർ ആണെങ്കിൽ എനിക്ക് അത്രേം വലിയ പടം ചെയ്യാൻ പാടാണ് . ഈ ഒരു പടത്തിനു പോലും അവൻ സഹകരിക്കുന്നില്ലെങ്കിൽ എങ്ങനെ അവൻ ഒരു പെണ്ണായ തന്നോട് സഹകരിക്കുക? വേറെ ആൺപിള്ളേരെ വച്ച് പടം ചെയ്യ് ,ഷൈൻ മാത്രമല്ലല്ലോ നായകനായിട്ട് ഇവിടെയുള്ളത്. എന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാൽ അവന്റെ സിനിമാ കരിയറ് തീർന്നു,ബെറ്റ് വച്ചോ . അവന്റെ സിനിമാ കരിയർ തീർക്കുന്നതിനായി അവനെ ഒരു വണ്ടി കൊണ്ടങ് ഇടിപ്പിക്കും .തീരുമാനമുണ്ടാക്കിയില്ലെങ്കിൽ അവന് ലോക പണി വരുമെന്ന് ഉപദേശിക്കണം'' - പുറത്ത് വന്ന സംഭാഷണ ശകലത്തിൽ ജോബി ജോർജ്ജ് പറയുന്നു.


Read More >>