തമാശ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ടിക്കറ്റെടുക്കാവുന്ന പടം- 'മിസ്റ്റർ & മിസിസ് റൗഡി' റിവ്യൂ

പതിവ് ട്രാക്കിൽ നിന്ന് തെന്നിമാറി ഒരു ഫുൾടൈം ഫൺ എന്റർടൈൻമെന്റാണ് ജീത്തു ജോസഫ് ഒരുക്കിയിട്ടുള്ളത്.

തമാശ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ടിക്കറ്റെടുക്കാവുന്ന പടം- മിസ്റ്റർ & മിസിസ് റൗഡി റിവ്യൂ

സ്ഥിരമായി ജോലിയൊന്നും തരപ്പെടാത്ത, അന്നന്നത്തെ ചെലവിന് വേണ്ടി മാത്രം ചില്ലറ തെമ്മാടിത്തരങ്ങളൊക്കെ കാണിച്ച് ജീവിക്കുന്ന സ്വയം "ഗുണ്ടകൾ" എന്ന് വിശ്വസിക്കുന്ന അ‍ഞ്ചു യുവാക്കൾ. അങ്ങനെ തട്ടിമുട്ടി ജീവിക്കുന്നതിനിടയിൽ അവരിലേക്ക് കടന്നുവരുന്ന ഒരു അപ്രതീക്ഷിത സംഭവവും ഒരു വ്യക്തിയും. പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും. ഇതാണ് ജീത്തു ജോസഫിന്റെ mr &ms റൗഡി മുഴുവനായും പറഞ്ഞുവെയ്ക്കുന്നത്.

പതിവ് ട്രാക്കിൽ നിന്ന് തെന്നിമാറി ഒരു ഫുൾടൈം ഫൺ എന്റർടൈൻമെന്റാണ് ജീത്തു ജോസഫ് ഒരുക്കിയിട്ടുള്ളത്.

ആദ്യ പകുതി തീർത്തും തമാശയാൽ സമ്പന്നമാക്കി ഒരുക്കിയിട്ടുള്ളതാണ്.

ഒന്ന് രണ്ട് നമ്പറുകൾ പാഴായിപ്പോയെങ്കിലും ആദ്യ പകുതി അത്യാവശ്യം വേഗതയിൽ പോകുവാൻ കോമഡി സീനുകൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ഊഹിക്കാവുന്ന കഥാരീതി തന്നെയാണ് പൂർണമായും mr &ms റൗഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതൊഴിച്ചാൽ, ചിരികൊണ്ടു മാത്രം ഒരു പരിധി വരെ കാഴ്ചക്കാരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

പ്രകടനത്തിൽ മികച്ചതെന്ന് തോന്നിയത് അപർണ ബാലമുരളിയാണ്. പതിവായി ചെയ്യുന്ന പാറ്റേണിലുള്ളതെങ്കിലും കുറച്ചെങ്കിലും ഡീറ്റൈലിങ് ഉള്ള കഥാപാത്രം അപർണയുടേത്‌ മാത്രമായിരുന്നുവെന്ന് തോന്നി.

കാളിദാസ് ജയറാമിന്റെ നായകവേഷവും നന്നായിരുന്നു. പ്രകടനത്തിൽ കൊള്ളാമായിരുന്നെങ്കിലും പലയിടത്തെയും ഡയലോഗ് ഡെലിവറി വല്ലാതെ മുഴച്ചു നിൽക്കുന്നതായി തോന്നിയിരുന്നു.

വിജയ് ബാബു, വിഷ്ണു, സായ്കുമാർ എന്നിവരും നല്ല പ്രകടനം കാഴ്ചവെച്ചു.

മൊത്തത്തിൽ തമാശസിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ടിക്കറ്റ് എടുക്കാവുന്ന ഒരു തവണ കണ്ടിറങ്ങാവുന്ന സിനിമാനുഭവമാണ് "mr&ms റൗഡി"