2017 ലെ മികച്ച പത്ത് ചുംബനങ്ങള്‍; ചിത്രങ്ങൾ കാണാം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫുട്ബോൾ താരം ലയണൽ മെസി, ഡീ​ഗോ മറഡോണ തുടങ്ങിയവർ ഈ മികച്ച ചിത്രങ്ങളിൽ ഇടം നേടിയിട്ടുണ്ട്.

2017 ലെ മികച്ച പത്ത് ചുംബനങ്ങള്‍; ചിത്രങ്ങൾ കാണാം

‌പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ സന്ദേശം അതിലുണ്ട് വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്നും എവിടെയോ കുറിക്കുന്നുണ്ട്. ചുംബനത്തിന്റെ ഏറ്റവും മനോഹരമായ പത്ത് ചിത്രങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് പത്ത് പ്രശസ്തരായ വ്യക്തികളും.


ചൈനയിലെ ഷാങ്ങ്ഹായിലെ മെഴ്സിഡസ് ബെൻസ് അരീനയിൽ നടക്കുന്ന വിക്ടോറിയസ് സീക്രട്ട് ഫാഷൻ ഷോയിൽ ജരീത് ഹോമാൻ വിക്ടോറിയ സീക്രട്ട് മോഡൽ ലെയ്സ് റിബിറിയോയെ ചുംബിക്കുന്നു.


70 -ാംമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മോണിക്കാ ബെല്ലൂസി അലക്സ് ലൂക്സിനെ ചുംബിക്കുന്നു.


ഫുട്ബോൾ ഇതി​ഹാസം ഡീ​ഗോ മറഡോണയെ സുഹൃത്ത് റിക്കോ ഒളിവാ ചുംബിക്കുന്നു.


52 -ാംമത് അക്കാഡമി മ്യൂസിക്ക് അവാർഡ് വേദിയിലേക്ക് എത്തിയ ജെസി ജെയിംസ് ഡെക്കരിനെ ഭാർത്താവും ഫുട്ബോൾ‌ താരവുമായ എറിക്ക് ഡെക്കർ ചുംബിക്കുന്നു.


അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയും ഭാര്യ അന്റോണല്ല റോക്കസായും


കാലിഫോർണിയയിലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം അവാർഡിന് ശേഷം അഭിനേതാക്കളായ കർട്ട് റസ്സലും ഗോൾഡീ ഹാനും ചുംബിക്കുന്നു.


സൂപ്പർമോഡൽ ഗെയ്സിൻ ബണ്ട്ചൻ എൻ ആർ ജി സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ബൗൾ എൽഐഎയ്ക്കു ശേഷം ഭർത്താവ് ടോം ബ്രാഡിയെ ചുംബിക്കുന്നു.


ഒാസ്ക്കാർ അവാർഡ് ചടങ്ങിനിടെ നിക്കോൾ കിഡ്മാൻ ഭർത്താവ് കെയ്ത്ത് അർബനെ ചുംബിക്കുന്നു.


അമേരിക്കൻ‌ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ചുംബിക്കുന്നു.


ലോസ് ആഞ്ചലസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിൽ സംഘടിപ്പിച്ച 2017 ലെ എസ്പീസിൽ WWE ഗുസ്തിക്കാരൻ ജോൺ സീന നിക്കി ബെല്ലയെ ചുംബിക്കുന്നു.

കടപ്പാട് :റോയിട്ടേഴ്സ്

Read More >>