പ്രധാനപ്പെട്ട തീരുമാനങ്ങളൊക്കെ രാവിലെ എടുത്തോളൂ; ഉച്ച കഴിഞ്ഞു തലച്ചോറ് ക്ഷീണത്തിലായിരിക്കും

തീരുമാനങ്ങൾ ഉച്ച കഴിഞ്ഞു വേണ്ട എന്ന് ഓസ്‌ട്രേലിയയിലെ സ്വിന്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഗവേഷകർ. അതുകൊണ്ടു പ്രധാനപ്പെട്ട തീരുമാങ്ങൾ ഒക്കെ രാവിലെ ആയിക്കോട്ടെ...

പ്രധാനപ്പെട്ട തീരുമാനങ്ങളൊക്കെ രാവിലെ എടുത്തോളൂ; ഉച്ച കഴിഞ്ഞു  തലച്ചോറ് ക്ഷീണത്തിലായിരിക്കും

പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഉച്ചകഴിഞ്ഞ് എടുക്കണ്ട എന്ന് പുതിയ പഠനങ്ങള്‍. ഓസ്‌ട്രേലിയയിലെ സ്വിന്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഗവേഷകരാണ് കൗതുതരകരവും അതേ സമയം ശാസ്ത്രീയമായ ഈ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഉച്ചയ്ക്ക് ശേഷം വേണ്ട എന്നാണ് ഈ ജേര്‍ണലില്‍ പറയുന്നത്. കാരണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മന്ദഗതിയില്‍ നടക്കുന്ന സമയമാണ് വൈകുന്നേരങ്ങള്‍. പകല്‍ മുഴുവന്‍ ചിന്തിച്ച് പണിയെടുത്ത് തലച്ചോറ് വിശ്രമിക്കാന്‍ തയ്യാറെടുക്കുന്ന സമയം കൂടിയാണിത്. ആ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ തലച്ചോറ് പ്രാപ്തമായിരിക്കില്ല എന്ന് സാരം.


തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗഗമായി നടക്കാതെ വരുന്ന സമയത്ത് നാം എത്തിച്ചേരുന്ന തീരുമാനങ്ങളെ ഓര്‍ത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും ഈ പഠനത്തില്‍ പറയുന്നു. ആരോഗ്യമുള്ള പതിനാറ് പുരുഷന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഈ പഠനം സാധ്യമാക്കിയത്. ഇവരെ പല സമയങ്ങളിലായി നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. 10, 2, 7 എന്നിങ്ങനെയുള്ള മൂന്ന് സമയങ്ങളില്‍ ഓരോ ജോലികള്‍ ഇവരെ ഏല്‍പ്പിച്ചിരുന്നു. ഏറ്റവും കുറവ് റിസല്‍ട്ട് ലഭിച്ചത് 2 മണി സമയത്ത് ഏല്‍പിച്ച ജോലിയിലായിരുന്നു.

Story by
Read More >>