സാമൂതിരിയുടെ മണ്ണിൽ പറന്നിറങ്ങി മോഹൻലാൽ

മൈ ജി യുടെ പുതിയ ഷോറൂമിന്റെ ഉൽഘാടനത്തിൽ പങ്കെടുക്കാനാണ് മോഹൻലാൽ എത്തിയത് .

സാമൂതിരിയുടെ  മണ്ണിൽ പറന്നിറങ്ങി മോഹൻലാൽ

പറന്നിറങ്ങുന്ന മോഹൻലാലിനെയാണ് ഇന്ന് കോഴിക്കോടിലെ ആരാധകർ കണ്ടത് . സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ശൃംഖലയായ മൈ ജി യുടെ കോഴിക്കോട് പൊറ്റമ്മലിൽ തുടങ്ങുന്ന പുതിയ ഷോറൂമിന്റെ ഉൽഘാടനത്തിനാണ് ഏവരെയും അത്ഭുതപ്പെടുത്തി മോഹൻലാൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്.

കൊച്ചിയിൽ നിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ കോഴിക്കോടേക്ക് യാത്ര തിരിച്ചത് .ശ്രീകുമാർ മേനോന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഒപ്പമുള്ള മോഹൻലാലിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Story by