പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചലച്ചിത്രം. സാങ്കേതിക മികവില്‍ ബാഹുബലിയെ വെല്ലും

30 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സാങ്കേതികമായും വിഎഫ്എക്സിനും സ്പെഷ്യല്‍ ഇഫക്ടിനും പ്രാധാന്യത്തൊടെയാണ് ചിത്രം ബി ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്നത്.

പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചലച്ചിത്രം. സാങ്കേതിക മികവില്‍ ബാഹുബലിയെ വെല്ലും


മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന്‍ അണിയറയില്‍ ഒരുങ്ങുന്നു. 8 കെ റെസല്യുഷനില്‍ ഇന്ത്യയില്‍ ആദ്യമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെഡിന്റെ വെപ്പന്‍ സീരിസ്സിലുള്ള ഹെലിയം 9കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്. 30 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സാങ്കേതികമായും വിഎഫ്എക്സിനും സ്പെഷ്യല്‍ ഇഫക്ടിനും പ്രാധാന്യത്തൊടെയാണ് ചിത്രം ബി ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്നത്. വിദേശത്തു നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരാണ് വിഎഫ്എക്സ് കൈകാര്യം ചെയ്യുക.

സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു..'ഗുഡ് ഈസ് ബാഡ്' എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് മോഹന്‍ലാല്‍ എത്തുക. മഞ്ജു വാര്യര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്നു.ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. എന്നും എപ്പോഴും ചിത്രമാണ് അവസാനമായി ഇവര്‍ ഒന്നിച്ചഭിനയിച്ചത്.

കൂടാതെ ചിത്രത്തില്‍ വിശാല്‍, ഹന്‍സിക, തെലുങ്ക് നടി റാഷിഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. സംഘടനം നിര്‍വ്വഹിക്കുന്നത് പീറ്റര്‍ ഹെയിനാണ്. ചിത്രം നിര്‍മ്മിക്കുന്നത് ലിംഗ, ബജ്രംഗി ഭാജിയാന്‍ തുടങ്ങി നിര്‍മ്മിച്ച റോക്ലൈന്‍ വെങ്കിടേഷാണ്. സംഗീതം നിര്‍വഹിക്കുന്നത് ഫോര്‍മ്യുസിക്ക്. മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡിനു ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വാഗമണ്ണിലാണ് പ്രധാന ലൊക്കേഷന്‍. ചിത്രം മെയില്‍ തിയേറ്ററുകളില്‍ എത്തും