മോഹൻലാലില്ലാത്ത 'മോഹൻലാൽ' സിനിമ വരുന്നു; കട്ട ഫാനായി മഞ്ജുവാര്യര്‍

മോഹന്‍ ലാലിന്റെ ഏയ് ഓട്ടോ എന്ന നിത്യഹരിത സിനിമയിലെ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

മോഹൻലാലില്ലാത്ത മോഹൻലാൽ സിനിമ വരുന്നു; കട്ട ഫാനായി മഞ്ജുവാര്യര്‍

മോഹന്‍ ലാല്‍ ഫാനായി മഞ്ജുവാര്യര്‍ വേഷമിടുന്നു. ഹോഹന്‍ ലാല്‍ സിനിമകളിലെ പ്രധാനപ്പെട്ട സംഭാഷങ്ങളും നര്‍മ്മ മൂഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയാകും സിനിമ നിര്‍മ്മിക്കുക.

ജയസൂര്യ നായകനായ 'ഇടി' എന്ന ചിത്രത്തിനുശേഷം സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന സിനിമയാണിത്.

മോഹന്‍ ലാലിന്റെ ഏയ് ഓട്ടോ എന്ന നിത്യഹരിത സിനിമയിലെ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തും പ്രമുഖ താരങ്ങളും സിനിമയിലുണ്ടാകുമെന്നാണ് വിവരം. ചേര്‍ത്തല സ്വദേശിയായ സുനീഷാണ് ചിത്രത്തിനു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Story by