സ്ത്രീസുരക്ഷയ്ക്കായി മിത്ര 181

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് മിത്ര 181 ന്റെ ഏകോപനം നിര്‍വഹിക്കുന്നത്.

സ്ത്രീസുരക്ഷയ്ക്കായി മിത്ര 181

രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീസുരക്ഷാ സഹായം ഏകോപിപ്പിക്കുന്ന പുതിയ ടോള്‍ ഫ്രീ നമ്പര്‍ മിത്ര 181′ സംസ്ഥാനത്ത് നിലവില്‍ വന്നു. അടിയന്തര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന പദ്ധതിയാണിത്‌ എന്ന വിശേഷണത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് മിത്ര 181 ന്റെ ഏകോപനം നിര്‍വഹിക്കുന്നത്.

ലാന്‍ഡ് ലൈനില്‍ നിന്നോ, മൊബൈലില്‍ നിന്നോ സംസ്ഥാനത്ത് എവിടെ നിന്നും മിത്ര 181 ലേക്ക് വിളിക്കാം. വിദഗ്ധ പരിശീലനം നേടിയ സ്ത്രീകളുടെ സേവനം 24 മണിക്കൂറും ലഭിക്കും. സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം അതാത് ജില്ലകളിലെ പൊലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറും.പരാതിക്കാരുമായി അവര്‍ ഉടന്‍ ബന്ധപ്പെടും.

ടെക്‌നോപാര്‍ക്കിലാണ് മിത്ര 181 ന്റെ കണ്‍ട്രോള്‍ റൂം ഇപ്പോള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനവും മിത്ര 181 വഴി ലഭ്യമാക്കും.ഇതിന് പുറമെ സര്‍ക്കാര്‍,സര്‍ക്കാരിതര വനിതാക്ഷേമ പദ്ധതികള്‍, വിവധ സ്ത്രീപക്ഷ സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഇവിടെ ലഭ്യമാകും.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 35 ലക്ഷം രൂപ ഉള്‍പ്പടെ 70 ലക്ഷം രൂപയാണ് മിത്ര 181 നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള ബോധവല്‍ക്കരണവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പഞ്ചായത്തുകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, വിവിധ സ്ത്രീസംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാകും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുക. പദ്ധതി നടപ്പാക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം