ആത്മസഖിയിൽ ഇനി അവന്തികയില്ല; മാറ്റം ഉൾക്കൊള്ളാനാവാതെ ആരാധകർ

മുടി ക്രോപ്പ് ചെയ്ത പുതിയെ നന്ദിതയെ അംഗീകരിക്കാൻ ആരാധകർ ഇനിയും തയ്യാറായിട്ടില്ല.

ആത്മസഖിയിൽ ഇനി അവന്തികയില്ല; മാറ്റം ഉൾക്കൊള്ളാനാവാതെ ആരാധകർ

ആത്മസഖി സീരിയലിൽ ഇനി അവന്തിക മോഹനില്ല. ഇത് കേട്ട ആരാധകർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും കാരണം സന്തോഷമുള്ളതാണ്. കഴിഞ്ഞ ഓഗസ്റ്റിൽ വിവാഹിതയായ അവന്തിക ഗർഭിണിയായി എന്നത് തന്നെ കാരണം. ശാരീരികാസ്വാസ്ഥ്യങ്ങൾ കൊണ്ടും തുടർന്ന് സീരിയലിൽ അഭിനയിക്കാൻ സാധിക്കാത്തതിനാലുമാണ് അവന്തിക ആത്മസഖിയിൽ നിന്ന് പിന്മാറിയത്.

നന്ദിന എന്ന കഥാപാത്രത്തെയായിരുന്നു അവന്തിക അവതരിപ്പിച്ചിരുന്നത്. അതിനാൽ തന്നെ നീണ്ട മുടികളും വിടർന്ന കണ്ണുകളുമുള്ള കഥാപാത്രമായിരുന്നു നന്ദിന. എന്നാൽ ഇപ്പോൾ അവന്തികയ്ക് പകരം ദിവ്യയാണ് നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ മുടി ക്രോപ്പ് ചെയ്ത പുതിയെ നന്ദിതയെ അംഗീകരിക്കാൻ ആരാധകർ ഇനിയും തയ്യാറായിട്ടില്ല.

"നിരന്തരമായ ചിത്രീകരണത്തിനിടയിൽ കൃത്യമായ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധ വേണമല്ലോ. ഈ അവസ്ഥ ഇനിയും തുടർന്നാൽ ശരിയവില്ല"- അവന്തിക പറഞ്ഞു. അടുത്ത മദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ കുഞ്ഞ് അതിഥികൂടെ കൂടെ ഉണ്ടാകും എന്ന സന്തോഷത്തിലാണ് അവന്തിക ഇപ്പോൾ

സീരിയൽ രംഗത്ത് മാത്രമല്ല സിനിമയിലും തിളങ്ങിയ നടിയാണ് അവന്തിക. 2012 ല്‍ യക്ഷി എന്ന ചിത്രത്തില്‍ നാഗകന്യകയായി അഭിനയിച്ചുകൊണ്ടാണ് അവന്തിക സിനിമാരംഗത്ത് എത്തുന്നത്. തുടർന്ന് മിസ്റ്റര്‍ ബീന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ക്രക്കോഡിലെ ലവ്‌സ്‌റ്റോറി എന്നീ മലയാള സിനിമകളിലും ആലമാരം (തമിഴ്) വുണ്ടിലേ മഞ്ചി കലം മുണ്ടു മുണ്ടുന (തെലുങ്ക്, പ്രീതിയല്ലി സഹജ (കന്നട) എന്നീ അന്യഭാഷാ ചിത്രങ്ങളിലും അവന്തിക അഭിനയിച്ചു. മാ ചാനലിലെ രാജാറാണി എന്ന തെലുങ്ക് സീരിയലിലും അവന്തിക അഭിനയിച്ചിരുന്നു.

മിനിസ്ക്രീനിലെ മുൻനിര അഭിനയേത്രികളിൽ ഒരാളായ സംഗീത മോഹനാണ് ആത്മസഖിക്ക് തിരക്കഥ എഴുതുന്നത്. ഇതിനോടകം 450 ലേറെ എപ്പിസോഡുകൾ പിന്നിട്ട സീരിയലാണ് ആത്മസഖി


Read More >>