കള്ളൻ കാഴ്ചകൾ

കൃഷ്ണന്‍ ഊരാളത്ത് കള്ളനായും മാസ്റ്റര്‍ ആനന്ദ് പ്രകാശ്‌ കള്ളന്റെ മകനായും എത്തുന്നു

കള്ളൻ കാഴ്ചകൾ

ള്ളന്റെ ഭാര്യ ശാന്ത ഒരു സൈക്കോയാണ്. സംശയമില്ല! അല്ലെങ്കില്‍ അവരെന്തിനാണ് ഇത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്? ഇത്ര ബഹളം വച്ച് ഭര്‍ത്താവിനെ അലട്ടുന്നത്? അതും പരാജയപ്പെട്ട ഒരു മോഷണശ്രമത്തില്‍ 'കൊലയ്ക്ക് കൊണ്ടു പോയ കൊടുവാള്‍' നഷ്ടപ്പെട്ടതിന്? കള്ളന്റെ ജീവിതത്തില്‍ ന്യായീകരിക്കാന്‍ ഒന്നുമില്ല- അവന്റെ ദയനീയത പോലും. അതിനൊക്കെ 'ബഹളം വച്ചു തുള്ളുന്ന' ശാന്ത ഒരു സൈക്കോ തന്നെ!

ഡാഡ് ക്രിയേഷൻസിന്റെ ബാനറിൽ നാസർ ചെമ്മട്ട് നിര്‍മ്മിച്ചു ടി .കെ സജിത്ത് സംവിധാനം ചെയ്ത 'കള്ളൻ കാഴ്ചകൾ' കേവലം 9 മിനിറ്റ് 38 സെക്കന്റ്‌ മാത്രമേ കാഴ്ചക്കാരെ അതിഥികളായി പിടിച്ചിരുത്തുന്നുള്ളൂ. പിന്നീട് ഗോപാലന്‍ എന്ന കള്ളന്‍ കണ്ട കാഴ്ച ഒറ്റപ്പെട്ട സംഭവമല്ലാത്ത ഒരു പതിവ് കാര്യം മാത്രമാകും.

'അച്ഛാ...ഞാന്‍ ഒരു കാര്യം പറയട്ടെ...?"

"എന്താ?"

"അച്ഛന്‍ ഒരു കാര്യം ചെയ്യ് ...എന്റെ സ്കൂളില്‍ കയറിക്കോ.."

" ...എന്തിന് ...??"

കൃഷ്ണന്‍ ഊരാളത്ത് കള്ളനായും മാസ്റ്റര്‍ ആനന്ദ് പ്രകാശ്‌ കള്ളന്റെ മകനായും എത്തുന്നു. സുനിത നല്ലൂരാണ് കള്ളന്റെ ഭാര്യയാകുന്നത്. നിര്‍മ്മാതാവ് നാസര്‍ ചെമ്മട്ട് 'വിശാലമന്സകനായ' മെമ്പറിന്റെ റോളില്‍ എത്തുന്നു. 'കള്ളന്‍ കാഴ്ചകള്‍' എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്, 'കള്ളന്റെ കാഴ്ചകള്‍; എന്നല്ല. ഇത്തരത്തിലുള്ള സൂക്ഷ്മതകള്‍ ഒരു നല്ല പ്രേക്ഷകന് ഹൃദ്യമാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. 9 മിനിറ്റ് 38 സെക്കന്റ്‌ നഷ്ടമല്ല.


Read More >>