സ്ത്രീത്വത്തെ അപമാനിച്ചുള്ള ഈ പരസ്യം വേണ്ടാ; ജര്‍മ്മന്‍ ആഡ് കൌണ്‍സില്‍

ലിംഗ അസമത്വം' പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ബ്രിട്ടണ്‍ ഒരു മാസം മുന്‍പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 'പരസ്യങ്ങള്‍ക്ക് പൂട്ടിട്ടുള്ള ജര്‍മ്മന്റെ നീക്കം

സ്ത്രീത്വത്തെ അപമാനിച്ചുള്ള ഈ പരസ്യം വേണ്ടാ; ജര്‍മ്മന്‍ ആഡ് കൌണ്‍സില്‍

സ്ത്രീവിരുദ്ധം എന്ന് ജര്‍മന്‍ അഡ്വര്‍ടൈ്ടസ്മെന്റ് കൗണ്‍സില്‍ കണ്ടെത്തിയ ബിയറിന്റെ പരസ്യം ഫുഷന്‍ കമ്പനി പിന്‍വലിച്ചു.

കുറുക്കന്റെ മുഖമുള്ള സ്ത്രീ തീനാളങ്ങള്‍ക്ക് മുകളില്‍ ഒരു ഗ്രില്ലിന്റെ പുറത്ത് സ്ററീക്കുമായി ഇരിക്കുന്നതായിരുന്നു പരസ്യം. ദ്വയാര്‍ഥപ്രയോഗമുള്ള പരസ്യവാചകങ്ങളും ഉണ്ട്. പരസ്യം വ്യാപകമായി തെരുവുകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതിനെതിരെ പരാതിയുയര്‍ന്നത്‌.

ലിംഗ അസമത്വം' പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ബ്രിട്ടണ്‍ ഒരു മാസം മുന്‍പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 'പരസ്യങ്ങള്‍ക്ക് പൂട്ടിട്ടുള്ള ജര്‍മ്മന്റെ നീക്കം.

കുറുക്കന്റെ മുഖമുള്ള ഒരു സ്ത്രീ തീനാളങ്ങള്‍ക്ക് മുകളില്‍ ഗ്രില്ലിന്റെ പുറത്ത് സ്ററീക്കുമായി ഇരിക്കുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദ്വയാര്‍ഥപ്രയോഗമുള്ള പരസ്യവാചകങ്ങളും ഉണ്ട്. കുറുക്കന്റെ മുഖമുള്ള സ്ത്രീയെ ലൈംഗിക ഉപകരണമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു വിലയിരുത്തിയാണ് പരസ്യം പിന്‍വലിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ദേശിച്ചത്. 'രസകരമായ പരസ്യങ്ങള്‍ ആകാം, പക്ഷെ അത് സ്ത്രീയെ ലൈംഗീകമായി ആക്ഷേപിക്കുന്നതാകരുത്' എന്ന് കൌണ്‍സില്‍ കര്‍ശന താക്കീതും നല്‍കി . ലൈംഗിക പീഡനത്തിന് ഇരയായവരെ കൂടി പരസ്യം അവഹേളിക്കുന്നു എന്ന് കൌണ്‍സില്‍ വിലയിരുത്തി.


ലിംഗ അസമത്വം, സ്ത്രീവിരുദ്ധത എന്നിവ തോന്നിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ബ്രിട്ടണിന്റെ നയം പരക്കെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പ്രകാരം സ്ത്രീകളെ ഇകഴ്ത്തുന്ന ഒരു പരസ്യത്തിനും പ്രദര്‍ശനത്തിന് അനുമതിയുണ്ടാകില്ല. ഉദ്ദാഹരണത്തിന്, ഭാര്യ വീട്ടുജോലി ചെയ്യുമ്പോള്‍ പത്രം വായിച്ചിരിക്കുന്ന ഭര്‍ത്താവ്, മകന്‍ സ്പോര്‍ട്സ് കളിക്കുമ്പോള്‍ പൂന്തോട്ട പരിപാലനത്തില്‍ ഒതുങ്ങി നില്‍ക്കുന്ന മകള്‍, കാര്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീ, കുഞ്ഞിന്റെ നാപ്കിന്‍ മാറ്റാന്‍ പാടുപെടുന്ന ഭര്‍ത്താവ് എന്നിങ്ങനെയുള്ള പരസ്യങ്ങളാണ് ബ്രിട്ടനില്‍ നിന്നും അപ്രത്യക്ഷമായത്.

Read More >>