ജോലിക്കിടയിലെ സ്വയംഭോ​ഗം ടെൻഷൻ അകറ്റുമെന്ന് ​ഗവേഷകർ

കൂടുതൽ ഏകാഗ്രത, കൂടുതൽ ഊർജം, മികച്ച പ്രകടനം, സംതൃപ്തകരമായ പുഞ്ചിരി" ഇതാണ് ജോലി സമയത്തിനിടെയുള്ള മാസ്റ്റർബേഷൻ പോളിസി വാഗ്ദാനം ചെയ്യുന്നത്.

ജോലിക്കിടയിലെ സ്വയംഭോ​ഗം ടെൻഷൻ അകറ്റുമെന്ന് ​ഗവേഷകർ

ഓഫിസ് ജോലിക്കിടെ വിരസത തോന്നിയാൽ എന്താണ് ചെയ്യുക? മടിക്കേണ്ട, സ്വയംഭോഗം ചെയ്‌തോളൂ എന്നാണ് നോട്ടിങ്ഹാം സർവ്വകലാശാലയിലെ മാനസികാരോഗ്യ ഗവേഷകർ ശുപാർശ ചെയ്യുന്നത്. ശാരീരികമായും മാനസികമായും ഉണർവ്വ് അനുഭവപ്പെടാൻ ഇതിലും മികച്ച ഒരു വ്യായാമം ഇല്ലെന്നാണ് ഇവരുടെ പക്ഷം. ടെൻഷനും മാനസിക പിരിമുറുക്കവും ഒഴിവാക്കാൻ സ്വയംഭോഗം ഒരു മികച്ച ഉപാധിയാണ് എന്നു ഡോ: ക്ലിഫ് അർണാൽ അവതരിപ്പിച്ച പ്രബന്ധത്തിൽ പറയുന്നു.

"കൂടുതൽ ഏകാഗ്രത, കൂടുതൽ ഊർജം, മികച്ച പ്രകടനം, സംതൃപ്തകരമായ പുഞ്ചിരി" ഇതാണ് ജോലി സമയത്തിനിടെയുള്ള മാസ്റ്റർബേഷൻ പോളിസി വാഗ്ദാനം ചെയ്യുന്നത്. ശാസ്ത്രീയമായി കണ്ടെത്തിയ ഈ വാഗ്ദാനത്തെ തൊഴിൽ സ്ഥാപനങ്ങളാണ് ആദ്യം ഗൗരവത്തിൽ എടുക്കേണ്ടത് എന്നും ഇവർ സൂചിപ്പിക്കുന്നു. മതിയായ ശുചിത്വ സൗകര്യങ്ങൾ ഒരുക്കുന്നത് പോലെ ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാനുള്ള ഇടങ്ങളും ക്രമീകരിക്കണം. ജോലി സമയങ്ങളിൽ 'റിലാക്സ്' ചെയ്യാൻ മറ്റു സൗകര്യങ്ങൾ ഒരുക്കുന്നത് പോലെ സ്വയംഭോഗം ചെയ്യാനുള്ള സാഹചര്യങ്ങളും ഒരുക്കിയാൽ, ജോലിയിൽ പ്രകടമായ നല്ല മുന്നേറ്റം കാണാൻ കഴിയും. മാത്രമല്ല, ജീവനക്കാരും സന്തുഷ്ടരായിരിക്കും.

ജോലി സമയത്തിന്റെ ഇടവേളകളിൽ താല്പര്യമുള്ളവർക്ക് സ്വയംഭോഗം ചെയ്യാനായി അമേരിക്കയിൽ പല കമ്പനികളും 'ഗൈ-ഫൈ' ഹബ്ബുകൾ സ്ഥാപിച്ചിരുന്നു. ഇതിന്റെ പ്രയോജനം മികച്ച രീതിയിൽ ജീവനക്കാരുടെ പ്രകടനത്തിൽ കാണാൻ കഴിഞ്ഞതും പ്രബന്ധത്തിൽ സൂചിപ്പിക്കുന്നുണ്ട്. ജോലിഭാരത്തിൽ അസ്വസ്ഥരാക്കുന്നവർക്ക്‌ ശാസ്ത്രം അംഗീകരിച്ച 'റിലാക്സേഷൻ' മാർ​ഗം എന്ന രീതിയിൽ സ്വയംഭോഗത്തെ ഇവർ മുന്നോട്ടു വയ്ക്കുന്നു.

എന്നിരുന്നാലും സഹപ്രവർത്തകരെ ബുദ്ധിമുട്ടിലാക്കുന്ന തരം ചേഷ്ടകളോ ഭാവനകളോ പ്രകടിപ്പിച്ചു 'പണി' വാങ്ങാതെ നോക്കണം എന്നും ഇവർ സൂചിപ്പിക്കുന്നുണ്ട്. സ്വകാര്യത ഉറപ്പു വരുത്തുന്ന വ്യായാമമുറയായി വേണം സ്വയംഭോഗത്തെ കണക്കാക്കാൻ- അല്ലെങ്കിൽ ഉണ്ടാകുന്ന മാനഹാനിക്കും നിയമകുരുക്കിനും ആരും ഉത്തരവാദികൾ ആയിരിക്കില്ല എന്നും!

Read More >>