ടൈമിങ്ങെന്നു പറഞ്ഞാല്‍ ഇതാണ്; കപ്പിനും മന്ത്രിക്കും ഇടയില്‍ നിന്ന് റസല്‍ നിശ്ചലമാക്കിയ നിമിഷം

സംസ്ഥാനത്തെ മികച്ച പ്രസ് ഫോട്ടോഗ്രാഫര്‍മാരെല്ലാം നിരന്നു നില്‍ക്കെ, അവര്‍ക്കാര്‍ക്കും കിട്ടാത്ത ഒരു ചിത്രം പകര്‍ത്തിയ മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുലാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രസ് ഫോട്ടോഗ്രാഫര്‍- ചിത്രത്തിനു പിന്നിലെ കഥ റസല്‍ പറയുന്നു

ടൈമിങ്ങെന്നു പറഞ്ഞാല്‍ ഇതാണ്; കപ്പിനും മന്ത്രിക്കും ഇടയില്‍ നിന്ന് റസല്‍ നിശ്ചലമാക്കിയ നിമിഷം


ശ്രീജിത്ത് കെ ജി


പണ്ട് റസിലെന്റെ ഒരു ചിത്രമുണ്ടായിരുന്നു. 2000ത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിട്ടു നടത്തിയ ദീര്‍ഘമായ സമരകാലത്ത്. പ്രസവിച്ച പൂച്ചയെ ഓഫീസ് ഫയലിനു മുകളിലൂടെ എടുത്തു കൊണ്ടു പോകുന്നത്. സമരം തീര്‍ന്ന് ഓഫീസുകള്‍ തുറന്ന ദിവസം മനോരമയുടെ ഒന്നാം പേജില്‍ അച്ചടിച്ച ചിത്രം. കഥയിതാണ്, ഓഫീസ് അടഞ്ഞു കിടന്നപ്പോള്‍, ഗര്‍ഭിണിപ്പൂച്ചയ്ക്ക് സമാധനമായി പ്രസവിക്കാനുള്ള ലേബര്‍ റൂമായി. പൂച്ച സുഖമായി പ്രസവിച്ചു.ഓഫീസ് തുറന്ന് അടിച്ചുവാരാന്‍ ആളെത്തിയപ്പോള്‍, തള്ളപ്പൂച്ച കുഞ്ഞിപ്പൂച്ചകളെ കടിച്ചെടുത്തു കൊണ്ടു പോകുന്നതായിരുന്നു ചിത്രം- റസല്‍ ക്ലിക്ക് ചെയ്ത പൂച്ചയും കുഞ്ഞുങ്ങളും അങ്ങനെ ഒന്നാം പേജിലെത്തി.റസലിന്റെ ക്യാമറയ്ക്ക് മറ്റൊരു ദൗത്യം കൂടിയുണ്ടായിരുന്നു. അത് വിക്ടര്‍ ജോര്‍ജിനെ അവസാനമായി പകര്‍ത്തലായിരുന്നു. കടലാക്രമണം ചിത്രീകരിക്കാനാണ് ഉരുള്‍പ്പൊട്ടല്‍ ജീവനെടുത്ത വിഖ്യാത ഫോട്ടോഗ്രാഫര്‍ വികടര്‍ ജോര്‍ജ് ആലപ്പുഴയിലെത്തിയത്. മനസുകൊണ്ട് വിക്ടറിനെ ഗുരുസ്ഥാനത്തു കാണുന്ന റസലും വിക്ടറിനെ അനുഗമിക്കുന്നുണ്ട്. കടപ്പുറത്തു കൂടി ക്യാമറയും തൂക്കി കാലന്‍ കുടയുമായി പിന്തിരിഞ്ഞു നടന്നു പോകുന്ന ആ ചിത്രം ഓര്‍ക്കുന്നില്ലേ. ഓര്‍ത്തെടുക്കാന്‍ അങ്ങനെ നിരവധി നിമിഷങ്ങളെ ചിത്രത്തിലാക്കിയ റസലിന്, റസല്‍ ഷാഹുലിനാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ്.കൃത്യതയുംജാഗ്രതയോടെയുള്ള ജോലിയാണ് ഫോട്ടോഗ്രാഫര്‍ന്മാരുടെത്. അത് വിശ്വവിഖ്യാതമായ ഫോട്ടോകള്‍ തന്നെ ലോകത്ത് തന്നെ ചര്‍ച്ചകള്‍ ആയിട്ടുമുണ്ട്. അത്തരത്തില്‍ കേരളത്തില്‍ തന്നെ ചര്‍ച്ചയായും മികച്ച ഫോട്ടോഗ്രാഫര്‍ക്ക് അവാര്‍ഡ് കരസ്ഥമാക്കിയ റസല്‍ ഷാഹുല്‍ പകര്‍ത്തിയ ചിത്രമാണ് കോഴിക്കോട് കലോത്സവ സമാപനവേദിയില്‍ മന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തി വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകനെ പൊലീസ് തടയുന്നത്. മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ റസലിനുള്ളതായിരുന്നു ആ നിമിഷം. ക്ലിക്ക് ക്ലിക്കായി.'കോഴിക്കോടും പാലക്കാടും ഒരെപോലെ പോയിന്റുകള്‍ നേടി ഏത് ജില്ല ഓവറോള്‍ ചാമ്പ്യന്‍ കിരീടം നേടും . കോഴിക്കോടിന് കപ്പ് കിട്ടണേ എന്ന് മനസ്സില്‍ ആഗ്രഹിച്ചിരിക്കുന്ന നേരം. കാരണം, കോഴിക്കോട് ജോലി ചെയ്യുന്നതിനാല്‍ കോഴിക്കോടിന് കപ്പ് കിട്ടണെ എന്ന് മനസ്സില്‍ ആഗ്രഹിച്ചു. പെട്ടെന്ന് സ്റ്റേജിന്റെ റാമ്പിലൂടെ ഉയരമുള്ള ഒരാള്‍ ഓടിചാടിവരുന്നത് കണ്ടത്. ആദ്യം കണ്ടപ്പോള്‍ മനസ്സിലായിരുന്നില്ല. നമ്മള്‍ ശ്രദ്ധയോടെ നില്‍ക്കുമ്പോഴാണ്. ചാടിവരുന്ന ആള്‍ അരയില്‍ നിന്നും കരിങ്കൊടി ഊരി എടുക്കുന്നതും. കലോത്സവ സമാപന ചടങ്ങുകള്‍ ഉദ്ഘാടന പ്രസംഗം നടത്തികൊണ്ടിരുന്ന വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ അടുത്തേക്ക കുതിച്ചത്. അവിടെ നിന്ന സുരക്ഷാ പോലീസ് ഉദ്യോഗസ്ഥന്‍ പാഞ്ഞു വന്നയാളെ തട്ടിതെറിപ്പിക്കുന്ന ആ നിമിഷം ക്യാമറയില്‍ കിട്ടിയത്'- റസല്‍ പറയുന്നു.'ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത്, ഇതില്‍ ആക്ഷനുണ്ട്, പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന മന്ത്രിയും. സ്വര്‍ണ്ണകപ്പുമുണ്ട്. ഇത് കിട്ടിയപ്പോള്‍ തന്നെ എനിക്ക മനസ്സിലായിരുന്നുചിത്രത്തില്‍ എല്ലാം ഉണ്ടെന്ന്. പ്രിവ്യു നോക്കുന്നതിനു മുമ്പ് തന്നെ എനിക്ക് അറിയാമായിരുന്നു എന്റെ പടം എനിക്ക് കിട്ടിയെന്ന്. സാധാരണ എല്ലാവരും നേടി എന്ന് അറിയുന്ന നിമിഷത്തെ അനുഭവം ഉണ്ടല്ലോ. ഐ ഗോട്ടിറ്റ്... അതാണ് എനിക്ക് ആ നേരത്ത് തോന്നിയത്'- ആ നിമിഷം റസല്‍ ഓര്‍ക്കുന്നു.


'സമാപന ചടങ്ങുകളുടെ ചിത്രങ്ങള്‍ എടുക്കുവാന്‍ ആ സമയം 50 ഓളം ഫോട്ടോഗ്രാഫറുന്മാര്‍ സ്റ്റേജിന്റെ മുന്നില്‍ ഉണ്ടായിരുന്നു. ഞാന്‍ പകര്‍ത്തിയ ചിത്രത്തില്‍ മാത്രമായിരുന്നു ആക്ഷനും മന്ത്രിയും സ്വര്‍ണ്ണകപ്പും ഉള്ള മുഹൂര്‍ത്തം. ഒരുപക്ഷെ എന്റെ ഭാഗ്യം എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ നിന്ന സ്ഥാനത്തിന്റെ പ്രത്യേകത, മറ്റുള്ളവര്‍ നിന്ന തലത്തില്‍ നിന്ന് വ്യത്യസ്തമാക്കിയത്. ആസൂത്രിതമായ ഒരു സംഭവം അല്ലല്ലോ. നമ്മുടെ മുന്നില്‍ നടക്കുന്ന അപകടം നടന്നാല്‍ എടുക്കുന്നത് പോലെ ആയിരുന്നു. ജീവിതത്തിലെ ഒരു നിമിഷത്തെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്'-


സംസ്ഥാനത്തെ മികച്ച പ്രസ് ഫോട്ടോഗ്രാഫരുടെയെല്ലാം കണ്‍മുന്നില്‍ വെച്ച് റസല്‍ ആ ചിത്രം പകര്‍ത്തി.ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയാണ് റസല്‍. പ്രശസ്ത ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുലാണ് പിതാവ്

Story by