ഉദാഹരണം സുജാത കാണാൻ മുഖ്യമന്ത്രിയെ ക്ഷണിച്ച് മഞ്ജു വാര്യർ

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു അഞ്ചു മിനിറ്റ് നീണ്ട കൂടിക്കാഴ്ച.

ഉദാഹരണം സുജാത കാണാൻ മുഖ്യമന്ത്രിയെ ക്ഷണിച്ച് മഞ്ജു വാര്യർ

ചലച്ചിത്ര താരം മഞ്ജു വാര്യർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു അഞ്ചു മിനിറ്റ് നീണ്ട കൂടിക്കാഴ്ച. ഉദാഹരണം സുജാത എന്ന തന്റെ പുതിയ ചിത്രം കാണുന്നതിന് നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടനും നിർമാതാവുമായ ജോജു എന്നിവരും ഒപ്പമുണ്ടായിരുന്നു.


കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉദാഹരണം സുജാത കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന സിനിമയാണെന്ന് മഞ്ജു പറഞ്ഞതായി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജുവാര്യരുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുജാത കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ പ്രേക്ഷക പ്രശംസയും നേടി. ഈ സാഹചര്യത്തിലാണ് പിണറായിയെ തിയേറ്ററിലെത്തിച്ച് കൂടുതല്‍ പ്രചരണത്തിനാണ് അണിയറക്കാ‍ർ തയ്യാറെടുക്കുന്നത്.

Read More >>