ഗ്രേറ്റ്ഫാദര്‍ അതിവേഗം 20 കോടി: റെക്കോര്‍ഡ് വിളംബരം ചെയ്ത് മമ്മൂട്ടിയുടെ നന്ദി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്.

ഗ്രേറ്റ്ഫാദര്‍ അതിവേഗം 20 കോടി: റെക്കോര്‍ഡ് വിളംബരം ചെയ്ത് മമ്മൂട്ടിയുടെ നന്ദി

ഗ്രേറ്റ്‌ ഫാദര്‍ വന്‍ വിജയമാക്കിയതിന് പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. ആദ്യ ദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചു. നാളിതുവരെ അതിവേഗം 20 കോടി നേടുന്ന ചിത്രം, താരതമേന്യ ന്യായമായ മുതല്‍മുടക്കായ 6 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച് ഒരു പുതുമുഖസംവിധായകന്റെ ചിത്രം. ഇതൊരു ആഘോഷമാണ്. മറ്റെല്ലാവരെക്കാള്‍ ഉപരിയായി മലയാള പ്രേക്ഷകരുടെ ശക്തിയും വലിപ്പവും തെളിയിക്കുന്ന വിജയം കൂടിയാണിത്. നമ്മുടെ മലയാളസിനിമാ ഇന്‍ഡസ്ട്രി കൂടുതല്‍ കൂടുതല്‍ വളരട്ടെയെന്നും അങ്ങനെ നമ്മുക്ക് കൂടുതല്‍ മികച്ച ചിത്രങ്ങളുണ്ടാക്കാന്‍ കഴിയട്ടെ എന്നും മമ്മൂട്ടി ആശംസിക്കുന്നു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌