ഇടതു കൈയിൽ പുഷ്പം പോലെ ക്യാമറ ഉയർത്തിപ്പിടിച്ച് മമ്മൂട്ടി, നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ; ശ്യാം ബാബു

ഫോട്ടോ​ഗ്രാഫർക്ക് മറാക്കാനാകത്ത ഒാർമകളും അപൂർ‌വ നിമിഷങ്ങളും സമ്മാനിച്ചാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിയത്

ഇടതു കൈയിൽ പുഷ്പം പോലെ ക്യാമറ ഉയർത്തിപ്പിടിച്ച് മമ്മൂട്ടി, നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ; ശ്യാം ബാബു

വർഷൂട്ടിന്റെ തിരക്കുകൾ കഴിഞ്ഞപ്പോഴാണ് തന്റെ എക്കാലത്തെയും മോഹം പൂവണിഞ്ഞത്. മമ്മൂട്ടിക്കൊപ്പം ഒരു സെൽഫി, ഇനി ആ സെൽഫിയിൽ എന്ത് ഇരിക്കുന്നു എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ‌ ഉത്തരമായി, സെൽഫി എടുത്ത ക്യാമറയുടെ വലിപ്പം കൊണ്ടാണ് മമ്മൂട്ടി എല്ലാവരെയും വിസ്മയിപ്പിച്ചത്.

രണ്ട് കിലോ ഭാരമുള്ള കാനൻ ഇഎഎസിൽ സെൽഫി ആകാമെന്ന് മമ്മൂട്ടി പറയുമ്പോൾ എന്റെ മനസിൽ‌ സംശയമായിരുന്നു. എങ്ങനെ?, പക്ഷെ എല്ലാവരെയും വിസ്മയിപ്പിച്ച് ഇടംകെെയിൽ ക്യാമറ പുഷ്പം പോലെ പിടിച്ചാണ് അദ്ദേഹം സെല്‍ഫി എടുത്തത്. വനിത കവര്‍ഫോട്ടോഷൂട്ടിന് വേണ്ടി എത്തിയപ്പോഴായിരുന്നു കരുത്തുറ്റ സെൽഫി പിറന്നത്. ആ നിമിഷങ്ങൾ പങ്കുവെയ്ക്കുകയാണ് വനിതയുടെ സീനിയർ ഫോട്ടോഗ്രാഫർ ശ്യാം ബാബു.കവർഷൂട്ടിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്‌ക്കൊപ്പം ഒരു സെൽഫി. മൊബൈൽ ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ മമ്മൂക്ക അത് വിലക്കി. നമുക്ക് ക്യാമറയിൽ തന്നെ സെൽഫിയെടുക്കാമെന്നായി. ഒരു പ്രൊഫഷണൽ ക്യാമറയുടെ ഭാരം നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഏകദേശം രണ്ടു കിലോയോളം വരും. ബ്‌ളർ ആകാതെ പിക്ച്ചർ ക്വാളിറ്റി കിട്ടണമെങ്കിൽ ട്രൈപോഡ് ഉപയോഗിക്കേണ്ടി വരും. മമ്മൂക്കയുടെ കൈയിൽ ക്യാമറ നൽകുമ്പോൾ എനിക്ക് സംശയമുണ്ടായിരുന്നു.

എന്നാൽ മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇടതു കൈയിൽ പുഷ്പം പോലെ ക്യാമറ ഉയർത്തിപ്പിടിച്ച് തുരുതുരെ ക്ലിക്കുകൾ. എന്നെ ചേർത്തുനിർത്തിയെടുത്ത ചിത്രങ്ങൾ. സന്തോഷത്താൽ ഹൃദയത്തിനു ഭാരം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. ആ സന്തോഷ നിമിഷങ്ങൾക്ക് ശേഷം ക്യാമറയിൽ മമ്മൂക്കയെടുത്ത ചിത്രങ്ങൾ കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ട്രൈപോഡ് ഉപയോഗിച്ച് എടുത്തതുപോലെ അത്രയ്‌ക്ക് ക്വാളിറ്റിയുള്ള ഫോട്ടോകൾ. നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ ..."ഒപ്പം ഫോട്ടോ​ഗ്രാഫർക്ക് മറാക്കാനാകത്ത ഒാർമകളും അപൂർ‌വ നിമിഷങ്ങളും സമ്മാനിച്ചാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിയത്.


Read More >>