ലെെം​ഗികാവയവത്തോടെയുള്ള പുരുഷ റോബോട്ടുകൾ വിപണിയിൽ എത്തുന്നു

സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഉപഭോക്താവിന്റെ ലൈംഗിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം.

ലെെം​ഗികാവയവത്തോടെയുള്ള പുരുഷ റോബോട്ടുകൾ വിപണിയിൽ എത്തുന്നു

ലെെം​ഗികാവയത്തോടെയുള്ള പുരുഷ റോബോട്ടുകൾ ഈ വർഷം വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളുപയോഗിച്ച് റിയല്‍ബോട്ടിക്‌സ് എന്ന സ്ഥാപനമാണ് ലൈംഗികതയടക്കമുള്ള വികാരങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടുകളെ നിർമ്മിച്ചിരിക്കുന്നത്. മാറ്റ് മക്മല്ലനാണ് റോബോട്ടിന്റെ നിർമ്മാതാവ്. സംസാരിക്കാനും പറയുന്നതുപോലെ പ്രവര്‍ത്തിക്കാനും ഉപഭോക്താവിന്റെ ലൈംഗിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം.


ഈ വർഷം തന്നെ പുരുഷ സെക്സ് റോബോട്ടുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വിവധവലിപ്പത്തിലുള്ള ലൈംഗികാവയവമായിരിക്കും റോബോട്ടിലുണ്ടാകുക. വൈബ്രേറ്ററുകളെക്കാളും ഡില്‍ഡോകളെക്കാളും പ്രചാരം ഇതിന് കൈവരുമെന്നാണ് ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകനായ ഡോ. ഡേവിഡ് ലെവി പറയുന്നത്.സാധാരണ പുരുഷന്മാരെപ്പോലെ റോബോട്ടുകളെയും സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാലം വരുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, കളിപ്പാട്ടങ്ങള്‍ എന്നതിലുപരി, യഥാര്‍ഥ പങ്കാളിയോട് അടുത്തുനില്‍ക്കുന്നവയായിരിക്കും തന്റെ ഉത്പന്നങ്ങളെന്ന് മാറ്റ് അവകാശപ്പെടുന്നുണ്ട്.Read More >>