ഇറാഖിലെ നഴ്‌സുമാരുടെ ദുരിതം വരച്ചിട്ട ടേക്ക് ഓഫ് ട്രെയിലറിന് ഗംഭീര വരവേല്‍പ്പ്

ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്‌സുമാരുടെ ജീവിതം പറയുന്ന ടേക്ക് ഓഫിന്റെ ട്രെയിലറിന് കയ്യടിച്ച് നവമാധ്യമങ്ങള്‍.

ഇറാഖിലെ നഴ്‌സുമാരുടെ ദുരിതം വരച്ചിട്ട ടേക്ക് ഓഫ് ട്രെയിലറിന് ഗംഭീര വരവേല്‍പ്പ്

കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശരാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫിന്റെ പുതിയ ട്രെയിലറിന് കയ്യടിച്ച് നവമാധ്യമങ്ങള്‍. പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ആദ്യ ട്രെയിലറിനെ കടത്തിവെട്ടുന്നതാണ്.മികച്ച അഭിനയപ്രകടനങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളുമാണ് ട്രെയിലറിന്റെ പ്രധാന പ്രത്യേകത. ചിത്രസംയോജന കലയില്‍ തന്റേതായ പേര് എഴുതിച്ചേര്‍ത്ത മലയാളത്തിന്റെ പ്രിയ എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്‌സുമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ട്രാഫിക്കിലൂടെ മലയാള സിനിമയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് അകാലത്തില്‍ വിട വാങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷന്‍ ഹൗസാണു ഈ സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്.


ടേക്ക് ഓഫിന്റെ ആദ്യ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഹോളിവുഡ് നിലാവരത്തിലുള്ള ട്രെയിലറാണ് മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.