'ആള്‍ദൈവങ്ങള്‍ക്ക് അമാനുഷിക ശക്തിയുണ്ടോ?'; ഗോപിനാഥ് മുതുകാടിന്റെ വീഡിയോ വൈറലാകുന്നു.

ഒരുപരിധി കഴിഞ്ഞ് വളര്‍ന്നാല്‍ നമുക്ക് ആള്‍ദൈവങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലുമാകില്ല. ആള്‍ദൈവങ്ങള്‍ കാണിക്കുന്ന അത്ഭുതപ്രവൃത്തികള്‍ക്ക് പിന്നില്‍ 100 ശതമാനവും ശാസ്ത്രമാണ്-ഉദാഹരണ സഹിതം മുതുകാട് വിശദീകരിക്കുന്നു.

ആള്‍ദൈവങ്ങള്‍ക്ക് അമാനുഷിക ശക്തിയുണ്ടോ?; ഗോപിനാഥ് മുതുകാടിന്റെ വീഡിയോ വൈറലാകുന്നു.

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മിത് സിങ്ങ് ജയിലിലായ സാഹചര്യത്തില്‍ പ്രശസ്ത ജാലവിദ്യാക്കാരന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് 'എങ്ങനെ ആള്‍ദൈവങ്ങളെ തിരിച്ചറിഞ്ഞ് അവരില്‍ നിന്ന് അകന്നു നില്‍ക്കാം' എന്ന് വിവരിക്കുന്ന വീഡിയോ വൈറലാകുന്നു. ആള്‍ദൈവങ്ങള്‍ കാണിക്കുന്ന അത്ഭുതപ്രവൃത്തിക്ക് പിന്നില്‍ 100 ശതമാനം ശാസ്ത്രമാണുള്ളതെന്ന് മുതുകാട് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു.


ആള്‍ദൈവങ്ങളുടെ മുമ്പില്‍ പോയി കുമ്പിട്ട് നില്‍ക്കുന്നത് നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുത്തലാണ്. അവര്‍ നമ്മളെപ്പോല സാധാരണ മനുഷ്യരാണ്. ആള്‍ദൈവങ്ങളെ ഒരുപരിധി കഴിഞ്ഞ് വളരാന്‍ അനുവദിച്ചാല്‍ പിന്നെ നമുക്കൊന്നും ചെയ്യാനാകില്ല. രാഷ്ട്രീയക്കാരുടെ പിന്തുണ ഉള്ള ഇവരുടെ ആശ്രമങ്ങള്‍ കേന്ദ്രീകരിച്ച് സാധാരണയായി മയക്കുമരുന്ന് ദുരുപയോഗവും നടക്കാറുണ്ട്-മുതുകാട് വ്യക്തമാക്കുന്നു.

Read More >>