ബുര്‍ഖയ്ക്കടിയിലെ ലിപ്സ്റ്റിക് ട്രെയ്‌ലര്‍ വന്നു: ചൂടില്‍ പിടയുമോ മതബോധം?

ഇന്ത്യയിൽ പ്രദർശനം നിഷേധിക്കപ്പെടുകയും ഗോൾഡൻ ‘ഗ്ലോബിൽ’ പ്രവേശനം ലഭിക്കുകയും ചെയ്ത ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയുടെ ട്രെയ്‌ലറിന് വൻ സ്വീകരണം.

ബുര്‍ഖയ്ക്കടിയിലെ ലിപ്സ്റ്റിക് ട്രെയ്‌ലര്‍ വന്നു: ചൂടില്‍ പിടയുമോ മതബോധം?

അലന്‍കൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന സിനിമയ്ക്ക് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നതാണ്.

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമയെന്നും അവരുടെ ജീവിതത്തിലേക്കാള്‍ വലിയ ദിവാസ്വപ്‌നങ്ങളാണ് കഥയെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‌റെ കണ്ടെത്തല്‍. ലൈംഗികരംഗങ്ങളും ചൂടന്‍ സംഭാഷണങ്ങളും കാരണം പറഞ്ഞ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുകായിരുന്നു ലിപ്സ്റ്റിക്കിന്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് മുസ്ലീം സംഘടനകളും സിനിമയ്ക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയിലെ വിലക്കുകളേയെല്ലാം അതിജീവിച്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു ബുര്‍ഖയ്ക്കടിയിലെ ലിപ്സ്റ്റിക്. ടോക്യോയില്‍ കൈയടിയോടെയാണ് സിനിമ സ്വീകരിക്കപ്പെട്ടത്. അന്നു തന്നെ ഇന്‌റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചലസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പും വന്നു.

എന്താണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്?

ഭോപാലിലെ നാല് ഉല്‍സാഹികളായ പെണ്ണുങ്ങളുടെ കഥയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ പറയുന്നത്. പരമ്പരാഗത രീതിയില്‍ കൂട്ടിലടയ്ക്കപ്പെട്ടിട്ടുള്ള അവര്‍ തങ്ങളുടേതായ രീതിയില്‍ പുറത്തു കടക്കാന്‍ ശ്രമിക്കുകയാണ്.

അപരജീവിതത്തിന്‌റെ നിറക്കൂട്ടുകളില്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയാണവര്‍. കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍, സ്വപ്‌നങ്ങളെ പിന്തുടരാന്‍ അവര്‍ ശ്രമിക്കുന്നു. അവരുടെ ഇരട്ടജീവിതങ്ങളാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ പറയുന്നത്.

പ്രകാശ് ഝാ നിര്‍മ്മിച്ചിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് അലന്‍കൃത ശ്രീവാസ്തവയാണ്. കൊങ്കൊണ സെന്‍, രത്ന പതക് ഷാ, ആഹാന കുംര, പ്ലബിത ബോര്‍താക്കുര്‍, ശുശാന്ത് സിംങ്, വിക്രാന്ത് മാസി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ട്രൈലര്‍ കാണാം: