അബിയുടെ അനുഭവം ഷെയിനുണ്ടാവരുത്; പിന്തുണയുമായി ലിബർട്ടി ബഷീർ

അമ്മ ഈ വിഷയത്തിൽ പ്രതികരിക്കുകയും ഇടപെടുകയും വേണം, ഇല്ലെങ്കിൽ അബിയുടെ അതേ അനുഭവമായിരിക്കും മകനും സംഭവിക്കുകയെന്നും അതിനനുവദിക്കരുതെന്നും ലിബർട്ടി ബഷീർ നാരദയോട് പറഞ്ഞു

അബിയുടെ അനുഭവം ഷെയിനുണ്ടാവരുത്; പിന്തുണയുമായി ലിബർട്ടി ബഷീർ

ഷെയിൻ നിഗത്തിനെതിരായ വധഭീഷണി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് നിർമ്മാതാവ് ലിബർട്ടി ബഷീർ. ഷെയിന്റെ പിതാവ് അബി അനുഭവിച്ച അതേ അവണനയാണ് ഇപ്പോള്‍ ഷെയിന്‍ അനുഭവിക്കുന്നത്. നല്ലൊരു നടനായിരുന്നു അബി പല തരത്തിലുള്ള ദ്രോഹങ്ങളും സഹിക്കാന്‍ കഴിയാതെയാണ് അബിക്ക് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്നും ഈ അവസ്ഥ ഷെയിനിനു ഉണ്ടാകരുതെന്നും ലിബർട്ടി ബഷീർ നാരദാ ന്യൂസിനോട് പറഞ്ഞു. ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മുടി വളരുന്ന വിഷയത്തിൽ ഒക്കെ പത്ത് ദിവസം കാത്തിരുന്നാൽ മതി. ഇതിനൊക്കെയാണ് വധഭീഷണി മുഴക്കിയിരിക്കുന്നതെന്നും ലിബർട്ടി ബഷീർ സൂചിപ്പിച്ചു.

'അമ്മ' എന്ന സംഘടനയിൽപ്പെട്ട പല ആളുകളും അബിയെ ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോൾ മകനെ സംരക്ഷിക്കാൻ 'അമ്മ' മുന്നിട്ടിറങ്ങണം. വധ ഭീഷണി മുഴക്കേണ്ട കാര്യങ്ങളൊന്നും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല .യുവതാരങ്ങളിൽ മികച്ച് നിൽക്കുന്ന നടനാണ് ഷെയിൻ, അദ്ദേഹത്തെക്കുറിച്ച് മോശം അഭിപ്രായം ഇത് വരെ കേട്ടിട്ടില്ല . 'അമ്മ ഈ വിഷയത്തിൽ പ്രതികരിക്കുകയും ഇടപെടുകയും വേണം ,ഇല്ലെങ്കിൽ അബിയുടെ അതേ അനുഭവമായിരിക്കും മകനും സംഭവിക്കുകയെന്നും അതിനനുവദിക്കരുതെന്നും ലിബർട്ടി ബഷീർ നാരദയോട് പറഞ്ഞു .

സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയിൻ രംഗത്ത് വന്നിരുന്നു. ഷെയിന് പിന്തുണയുമായി സംവിധായകരായ ശ്രീകുമാർ മേനോനും,മേജർ രവിയും രംഗത്തെത്തിയതിന് പിന്നാലെയാണ് നിർമ്മാതാവ് കൂടിയായ ലിബർട്ടി ബഷീറും ഷെയിന് പിന്തുണയറിയിച്ചിരിക്കുന്നത്.

Read More >>