ദി മുസ്ലീമാ സെക്‌സ് മാനുവല്‍-എ ഹലാല്‍ ഗൈഡ്

തന്റെ 30 വര്‍ഷത്തെ അനുഭവപരിചയമാണ് ഇങ്ങനെയൊരു പുസ്തകം എഴുതാനുള്ള തീരുമാനത്തിന് പിന്നില്‍ എന്നും ഇത് തന്റെ സഹോദരിമാര്‍ക്ക് ഏറ്റവും സന്തോഷകരമായ ലൈംഗീകാസ്വാദനത്തിനു വഴിതുറക്കും എന്നും എഴുത്തുകാരി കരുതുന്നു. മനശാസ്ത്രത്തില്‍ ബിരുദം നേടിയ ഉം മുല്‍ദത്തിനു തന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പരാജയപ്പെട്ട ലൈംഗീകജീവിതമാണ് ഇങ്ങനെയൊരു പുസ്തകം എഴുതാന്‍ പ്രേരിപ്പിച്ചത്.

ദി മുസ്ലീമാ സെക്‌സ് മാനുവല്‍-എ ഹലാല്‍ ഗൈഡ്

"മൃദുവായി അവന്റെ പിന്‍കഴുത്തില്‍ ചുംബിക്കൂ, ലാളനയുള്ള സ്പര്‍ശനത്താല്‍ അവനെ ഉത്തേജിതനാക്കൂ". സ്ത്രീകള്‍ക്കായുള്ള ആദ്യ സെക്‌സ് മാനുവലിലെ ഒരു ഉദ്ധരിണിയാണിത്. ഈ കൃതിയുടെ രചയിതാവ് ഒരു മുസ്ലീം സ്ത്രീയാണ്. ഈ പുസ്തകം സെക്‌സിനെ കുറിച്ചു ഒന്നുമറിയാത്ത വിശ്വാസികളായ കൂടെപ്പിറപ്പുകള്‍ക്ക് വേണ്ടിയാണ് എന്നും എഴുത്തുകാരി വിവരിക്കുന്നുണ്ട്.

'ഉം-മുല്‍ദത്ത്' എന്ന തൂലികാനാമത്തിലാണ് അമേരിക്കയില്‍ താമസിക്കുന്ന യുവതി

'The Muslimah Sex Manual, A Halal Guide' (ദി മുസ്ലീമാ സെക്‌സ് മാനുവല്‍, എ ഹലാല്‍ ഗൈഡ്) എന്ന കൃതി രചിച്ചിരിക്കുന്നത്. 66 പേജുകള്‍ ഉള്ള ഈ പുസ്തകം, ലൈംഗീകത, ബന്ധങ്ങള്‍ക്ക് നല്‍കുന്ന ആഴവും അത് നല്‍കുന്ന സുഖവും മുസ്ലീം സഹോദരിമാര്‍ക്ക് വിവരിച്ചു നല്‍കുന്ന ഉദ്ദേശത്തോടെയാണ് എഴുതിയിരിക്കുന്നത്. തന്റെ 30 വര്‍ഷത്തെ അനുഭവപരിചയമാണ് ഇങ്ങനെയൊരു പുസ്തകം എഴുതാനുള്ള തീരുമാനത്തിന് പിന്നില്‍ എന്നും ഇത് തന്റെ സഹോദരിമാര്‍ക്ക് ഏറ്റവും സന്തോഷകരമായ ലൈംഗീകാസ്വാദനത്തിനു വഴിതുറക്കും എന്നും എഴുത്തുകാരി കരുതുന്നു. മനശാസ്ത്രത്തില്‍ ബിരുദം നേടിയ ഉം മുല്‍ദത്തിനു തന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പരാജയപ്പെട്ട ലൈംഗീകജീവിതമാണ് ഇങ്ങനെയൊരു പുസ്തകം എഴുതാന്‍ പ്രേരിപ്പിച്ചത്. തന്റെ സുഹൃത്തിന് സെക്‌സിനെ കുറിച്ചോ അത് എങ്ങനെ ആസ്വാദ്യകരമാക്കാന്‍ കഴിയുമെന്നോ ഒന്നും അറിയില്ലായിരുന്നു എന്ന് ഉം-മുല്‍ദത്ത് പറയുന്നു. സെക്‌സ് തന്റെയും പങ്കാളിയുടെയും ശാരീരികാവശ്യമാണ് എന്നു പോലും അവര്‍ക്കറിയില്ല. തന്റെ സുഹൃത്തുകള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണം ഫലപ്രദമാണ് എന്നു കണ്ടതിനെ തുടര്‍ന്ന്, അവര്‍ തന്നെ ഉം-മുല്‍ദത്തിനോട് ഒരു പുസ്തകം എഴുതുന്നതിനെ കുറിച്ചു അഭിപ്രായപ്പെട്ടു. അങ്ങനെ ഉം-മുല്‍ദത്ത് തന്റെ പ്രബോധനത്തിന്റെ ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു.

തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് ഉം മുല്‍ദത്ത് പൂര്‍ണ്ണ ബോധവതിയാണ്. മുസ്ലീങ്ങള്‍ക്കിടയില്‍ തന്റെ കൃതി ഏതെങ്കിലും തരത്തിലെ അസ്വസ്ഥ സൃഷ്ടിക്കുമെന്നിവര്‍ കരുതുന്നില്ല. ഇത് ഒരു തരത്തിലും ആചാരങ്ങളെയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്നില്ല. 'മുസ്ലീം സ്ത്രീകള്‍ മറ്റു സ്ത്രീകളെ പോലെത്തന്നെയാണ്. എനിക്കവരെ ശാക്തീകരിക്കേണ്ടി വന്നില്ല. അവര്‍ അബലകളല്ല. അവരുടെ മനോഭാവത്തിലുള്ള മാറ്റവുമായിരുന്നില്ല ആവശ്യം, പ്രായോഗികതയുള്ള ഒരു വഴിക്കാട്ടിയെയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്ന'തെന്ന് ഉം-മുല്‍ദത്ത് പറയുന്നു.ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ വായിച്ചാണ് തന്റെ കൃതിക്ക് വേണ്ട റഫറന്‍സുകള്‍ ലഭിച്ചതെന്നും ഉം-മുല്‍ദത്ത് സൂചിപ്പിക്കുന്നുണ്ട്.

'ഫിഖ്' (ഖുറാന്‍ പഠനവും പ്രവാചക ചര്യയും അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക നിയമവും സിദ്ധാന്തവും) കാലയളവില്‍ പങ്കാളി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഇസ്ലാം നിയമപ്രകാരം വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യാം എന്നും പുസ്തകത്തില്‍ വിവരിക്കുന്നു. മുസ്ലീം സ്ത്രീകള്‍ക്ക് അസംതൃപ്തമായ ലൈംഗീക ജീവിതമാണുള്ളതെന്ന് പൊതുവായ ധാരണയുണ്ട്. എല്ലാവരുടെയും കാര്യത്തില്‍ ഇത് ശരിയല്ലെന്നും ഉം-മുല്‍ദത്ത് പറയുന്നു. സെക്‌സ് തങ്ങള്‍ക്ക് കുടുംബത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത ഒരു വിഷയമായിരുന്നില്ല.'വിവാഹേതര ബന്ധങ്ങളില്‍ കുറ്റബോധം തോന്നാം, പക്ഷെ വിവാഹബന്ധത്തില്‍ സെക്‌സ് ആസ്വദിക്കേണ്ട ഒന്നാണ്-ഉം എഴുതുന്നു.

ഇസ്ലാമിന്റെ വ്യാഖ്യാതാവും കൂടിയാണ് ഉം മുല്‍ദത്ത്. ഉത്തേജന സ്ഥാനങ്ങള്‍, സന്ദേശങ്ങള്‍, വൈകാരികത തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമ്പോഴും ആര്‍ത്തവസമയത്ത് ബന്ധപ്പെടുന്നതും വിവാഹേതര ബന്ധങ്ങളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതും, പോണ്‍ സിനിമകള്‍ കാണുന്നതിനും നിയമം അനുവദിക്കുന്നില്ല എന്നും കൃതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവ് തന്റെ ഈ നീക്കത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ഉം-മുല്‍ദത്ത് പറയുന്നു.

The Muslimah Sex Manual, A Halal Guide വായിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ഈ പുസ്തകം 399 രൂപയ്ക്ക് ഇന്ത്യയിലും ലഭ്യമാണ്.

Read More >>