14 രാജ്യം 150 എഴുത്തുകാർ; മാതൃഭൂമി 'ക' ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ

'കേരളം ലൈംഗീക ന്യൂന പക്ഷ സൗഹ്രദപരമോ?', 'രാഷ്ട്രീയ കവിതയുടെ കേരള ജീവിതം', 'ചലച്ചിത്ര സംഗീതം; ഋതുഭേദങ്ങൾ', തുടങ്ങി വ്യത്യസ്‍ത മേഖലകളെ പരിഗണിക്കുന്ന പ്രത്യക ചർച്ചകളും വായനകളും പരിപാടിയിൽ ഉണ്ടാകും.

14 രാജ്യം 150 എഴുത്തുകാർ; മാതൃഭൂമി ക ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ

മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിൽ കനകക്കുന്ന് കൊട്ടാരത്തിൽ അഞ്ച് വേദികളിലായി മൂന്ന് സെക്ഷനുകളായി നടക്കും. നാല് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 14 രാജ്യങ്ങളിൽ നിന്നായി 150 ഓളം എഴുത്തുകാർ പരിപാടിയിൽ പങ്കെടുക്കും. കഥ, കവിത, നോവൽ തുടങ്ങി സാഹിത്യ രംഗത്തെ പുത്തൻ വായനകളും എഴുത്തുകാരെയും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ, പുതിയ പുസ്തകങ്ങളുടെ പ്രകാശനം, സാഹിത്യ ചർച്ചകൾ, നിരൂപണങ്ങൾ, വിമർശനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ നടക്കും.

ഏറെക്കാലത്തിനുശേഷം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതാ പാരായണത്തോടെയാണ് ആദ്യ ദിനം ആരംഭിക്കുന്നത്. ടി പത്മനാഭനുമായി എംപി സുരേന്ദ്രന്റെ മുഖാമുഖം അന്നേ ദിവസം നടക്കും. 'മലയാളി, ഉപദേശീയതയുടെ പുതിയ എഴുത്തുകാരൻ' എന്ന വിഷയത്തിൽ രണ്ടാം ദിവസം ചർച്ച ആരംഭിക്കും. 'കേരളം ലൈംഗീക ന്യൂന പക്ഷ സൗഹ്രദപരമോ?', 'രാഷ്ട്രീയ കവിതയുടെ കേരള ജീവിതം', 'ചലച്ചിത്ര സംഗീതം; ഋതുഭേദങ്ങൾ', തുടങ്ങി വ്യത്യസ്‍ത മേഖലകളെ പരിഗണിക്കുന്ന പ്രത്യക ചർച്ചകളും വായനകളും പരിപാടിയിൽ ഉണ്ടാകും.

മലയാളി കണ്ടു പരിചയിച്ച സാമ്പ്രദായിക രീതിയിൽ നിന്ന് മാറിയാണ് മാതൃഭൂമി അക്ഷരോത്സവത്തിന് രൂപം നൽകിയതെന്ന് സംഘാടക സമിതി അറിയിച്ചു. സ്വാഗതമോ അധ്യക്ഷനോ നന്ദി പ്രകടനമോ ഇല്ലാതെ ദീർഘ പ്രസംഗങ്ങളുടെ മുഷിപ്പുകൾ ഇല്ലാതെ ചെറിയ ചെറിയ സംഗമങ്ങളും സംവാദങ്ങളുമായിരിക്കും അക്ഷരോത്സവത്തിന് ജീവൻ പകരുക. പ്രത്യക വിഷയത്തിൽ അതുമായി ബന്ധപ്പെട്ടവരുമായി സദസ്സിനു ചർച്ച നടത്തുവാനുള്ള അവസരവും പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്.

വില്യം ഡാൾ റിംപിൾ, മിഹിർ ബോസ്, എറിക്ക് അകോട്ട, ആന്ദ്രേ കുറുക്കോവ്, അംബരീഷ് സ്വാത്തിക്, ജയശ്രീ മിശ്ര, ആനന്ദ് നീലകണ്ഠൻ, അനിത നായർ, ശശി തരൂർ, ശരൺ കുമാർ ലിംബാളെ, രഘു റായി, അയാസ് മേമൻ, ബഷ്റാത്ത് പീറും, എന്നിവരോടൊപ്പം ടി. പത്മനാഭൻ, സച്ചിദാനന്ദൻ, സേതു, എൻ എസ് മാധവൻ, എം മുകന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സാറാ ജോസഫ്, നാരയൻ, എംപി വീരേന്ദ്രകുമാർ, ബെന്യാമിൻ, സിവി ബാലകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ, സുഭാഷ് ചന്ദ്രൻ, പ്രഭ വർമ്മ, വീരാൻകുട്ടി, കൽപ്പറ്റ നാരായണൻ, ജോയ് മാത്യു, പികെ രാജശേഖരൻ, ടിപി ശ്രീനിവാസൻ, ടിസിഎ രാഘവൻ, റിയാസ് കോമു, ടിപി രാമചന്ദ്രൻ, പി രാമൻ, ശീതൾ ശ്യാം, എൻ എ നസീർ, ഖൈറുന്നീസ എ, എംപി സുരേന്ദ്രൻ, കെപി ശശി, ഋതു മേനോൻ, സന്തോഷ് ജോർജ് കുളങ്ങര, അനിത തമ്പി, ഷീല റെഡ്ഢി, ലാസര്‍ ഷൈൻ, രേണുക ചാറ്റർജി, ഉണ്ണി ബാലകൃഷ്ണൻ, ലോക്‌നാഥ്‌ ബെഹ്റ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

Read More >>