ചുവന്ന ബ്ലൗസിട്ട അമ്മിണി

ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച രാവിലെ തിരുഅപ്പവുമായി കപ്യാര്‍ എത്തുന്നതിനും മുന്നേ തോമാച്ചനും കുടുംബവും പള്ളയിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിടുണ്ടാകും

ചുവന്ന ബ്ലൗസിട്ട അമ്മിണി

കൃഷി ചെയ്യുന്ന അമ്പതു മൂട് റബ്ബറിനോട് ചേർന്നുള്ള ഒന്നര സെന്ററിൽ ഒരു വീടും രണ്ട് പശുവിനു നില്‍ക്കാന്‍ കഴിയുന്ന തൊഴുത്തുമാണ് വയലിറക്കത്ത് തോമായുടെ ആകെയുള്ള ഭൂവാസ്തി! തോമാച്ചന്റെ പേരില്‍ സ്വന്തമായിട്ട് വയലും കരയും ഒന്നുമില്ല. ആരോ പണ്ട് അപ്പന്റെ കാലത്ത് എഴുതി നല്‍കിയ നാല് ഭിത്തിക്കും ഒരു മേല്‍ക്കൂരയ്ക്കും 'വീട്' എന്നു പേരിട്ടു അതിലാണ് ഭാര്യ കുഞ്ഞേലിയും ഇരുപതും പതിനെട്ടും പതിനഞ്ചും വയസുള്ള മൂന്നു പെണ്മക്കളുമായി തോമാച്ചന്റെ പൊറുതി. ഒരു കൊച്ചുതോമയെ കിട്ടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ദൈവം എന്തോ, കനിഞ്ഞില്ല. ഒടുവില്‍ സർക്കാർ ആശുപത്രിയിൽ നിന്നും ഒരു സ്റ്റീൽ പാത്രം ആ സംരംഭം അങ്ങു ഉപേക്ഷിച്ചു. വിഷമം ഉണ്ടെങ്കിലും ചെലവു ചുരുക്കി ജീവിച്ചില്ലെങ്കില്‍ കർക്കിടത്തിൽ മാത്രമല്ലെങ്കിലും പട്ടിണി കിടന്നു ഓരോന്നായി ചത്തുപോകേണ്ടി വരുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

എല്ലാ ദിവസവും വൈകിട്ട് തോമാച്ചന്റെ വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു സീയോൻ ഗീതങ്ങൾ പാടിയും ബൈബിളു വായിച്ചും ഒരു പ്രാര്‍ത്ഥനയുണ്ട്. തോമയുടെ ഉപസംഹാര പ്രാർത്ഥനയില്‍ വികാരി അച്ചനും അച്ചനെ നയിക്കുന്ന മെത്രാന് വേണ്ടിയും സ്പെഷ്യല്‍ പ്രാര്‍ത്ഥനയും ഉണ്ടാകും. ഇതു കൂടാതെ എല്ലാ ശനിയാഴ്ചകളിലും കുഞ്ഞേലിയും പെൺമക്കളും പള്ളിയിലെ സന്ധ്യാ നമസ്കാരത്തിനും പങ്കെടുക്കും. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച രാവിലെ തിരുഅപ്പവുമായി കപ്യാര്‍ എത്തുന്നതിനും മുന്നേ തോമാച്ചനും കുടുംബവും പള്ളയിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിടുണ്ടാകും. കുർബാനയില്‍ ഉടനീളം വിശ്വാസം ഉറക്കെ ചൊല്ലിയും പറ്റുമ്പോഴൊക്കെ പള്ളി മണിയടിച്ചും സഭയുടെ ഏറ്റവും നല്ല കുഞ്ഞാടാകാൻ തോമാച്ചന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയും ആരെയെങ്കിലും കാണിച്ചു ശ്രദ്ധ പിടിച്ചു പറ്റാനല്ല, അത്രമാത്രം പള്ളിയോടു ചേർന്നുള്ള ജീവിതം തോമാച്ചന്‍ ഇഷ്ടപ്പെട്ടിരുന്നു.

ക്രൂശില്‍ മരിച്ച കര്‍ത്തവിനെക്കാള്‍ തോമാച്ചന് പള്ളിയോടും പള്ളി വികാരിയോടുമാണ് ആത്മീയത കൂടുതൽ എന്ന് പറഞ്ഞാലും തെറ്റില്ല. സത്യം പറഞ്ഞാല്‍ ഇതുവരെ ബൈബിൾ നേരെചൊവ്വേ വായിക്കാൻ പോലും തോമാച്ചന്‍ മെനകെട്ടിട്ടില്ല. വിശുദ്ധ വേദപുസ്തകം വായിച്ചു മനസിലാക്കുന്നത് ഒരു ആവശ്യമായി പോലും തോമാച്ചന്‍ കരുതിയിട്ടില്ല. വികാരിയച്ചന്‍ പള്ളിയില്‍ എല്ലാം വിശദമായി പറഞ്ഞുതരുന്നുണ്ടല്ലോ, അതുമതി, ആത്മീയമായി ജീവിക്കാൻ എന്നാണ് തോമാച്ചന്റെ ഒരിത്!

കുഞ്ഞേലിയും പെണ്മക്കളും തോമാച്ചന്റെ വിശ്വാസപ്രമാണം തന്നെ പിന്തുടർന്നു വന്നു.

തൊഴുത്തില്‍ നില്‍ക്കുന്ന രണ്ടു പശുക്കള്‍ക്ക് അയല്‍പക്കത്തെ പുരയിടത്തില്‍ നിന്നും 'പോച്ച' ചെത്തികൊണ്ടു വരേണ്ടതും അവറ്റകളെ അപ്പുറത്തും ഇപ്പുറത്തും കൊണ്ടുപോയി കെട്ടി തീറ്റിക്കേണ്ടതുമായ ജോലി തോമാച്ചന്റെ പെൺകുട്ടികള്‍ക്കുള്ളതാണ്. രണ്ടെണ്ണത്തില്‍ ഒന്നു, ഒരു ഓസ്‌ട്രേലിയൻ പശുവാണ്. അതിനാല്‍ അതിനൊരു ഫോറിന്‍ പേരും കൊടുത്തു- 'സോഫി'. രണ്ടാമത്തേത് നാടനാണ്, പേര് അമ്മിണിക്കുട്ടി!

തോമാച്ചന്റെ രണ്ടാമത്തെ മകളുടെ പേര് അമ്മിണി എന്നാണ്. അവളുടെ ഒരു പിറന്നാളിന്‍റെ അന്നു വീട്ടിലെത്തിയ കാലി അങ്ങനെ അമ്മിണിക്കുട്ടിയായി. അരപ്പാവാടക്കാരി അമ്മിണി ഫുൾ പാവാടയിൽ എത്തി. ഒരു നോമ്പുകാലവും വന്നു. ക്രിസ്തുവിന്റെ ക്രൂശ് മരണത്തെ ഓര്‍ക്കുന്ന കഷ്ടാനുഭവ കാലമാണ്. വിശ്വാസികള്‍ എല്ലാം 'നോമ്പ്' എടുത്തു വ്രതശുദ്ധി വരുത്തണം. അതിനു കുമ്പസാരം നിര്‍ബന്ധമാണ്. സമയം ഒത്തു കിട്ടിയപ്പോള്‍ കുഞ്ഞേലി മൂത്തവളെയും ഇളെതിനെയും കൂട്ടി പോയി കുമ്പസാരിച്ചു ജോലിയങ്ങു തീര്‍ത്തു.

കുറച്ചു നേരം നോക്കി നിന്നെങ്കിലും 'അഭിലാഷ്' പണി കൊടുത്തതിനാല്‍ അമ്മിണി അന്നു ലേശം വൈകിയാണ് തിരിച്ചു കവലയില്‍ എത്തിയത്. എന്നൊക്കെ 'അഭിലാഷ്' പണി മുടക്കുന്നുവോ, അന്നെല്ലാം ആ നാട്ടുകാര്‍ക്ക് മരുന്നിനു പോലും ടൗണില്‍ പോയി വരാന്‍ പറ്റില്ല. കുഞ്ഞേലിയും രണ്ടു പെണ്മക്കളും പങ്കെടുത്ത കൂട്ട കുടുംബകുമ്പസാരം അമ്മിണി മുടക്കിയതും അഭിലാഷിന്റെ ടയര്‍ പൊട്ടിയത് കൊണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന അമ്മിണിക്ക് ശനിയാഴ്ചയാണ് ഒഴിവു കിട്ടുന്നത്.

അതിനാല്‍ അടുത്ത ശനിയാഴ്ച സന്ധ്യനമസ്‍കാരം തുടങ്ങുന്നതിനു ഏകദേശം മൂന്നു മണിക്കൂർ മുൻപേ അമ്മിണി കുമ്പസാരിക്കാന്‍ പള്ളിമേടയിൽ എത്തി. വികാരിയച്ചന്‍ ചാപ്പലിൽ എത്തിയിട്ടില്ല, പള്ളിമേടയില്‍ ഉറക്കമായിരിക്കും എന്നു അമ്മിണിക്ക് മനസിലായി. അച്ചാച്ചനും അവിടെ കാണും. അമ്പതുകാരനായ റവ ഫാദർ ജോൺസൻ ചെറിയാൻ വലിയ ആസ്തിയുള്ള കുടുംബത്തില്‍ നിന്നും വന്നതാണ്. നൂറ്റിയമ്പതു അംഗങ്ങൾ ഉള്ള തോമാച്ചന്റെ പള്ളിയിൽ ഇദ്ദേഹം വന്നിട്ടു കുറച്ചു നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ.

തരക്കേടില്ലാതെ 'മദ്യസേവ' നടത്തുന്ന കപ്യാരെ പള്ളിമേടയില്‍ എപ്പോഴും കിട്ടില്ല.

വളരെ വർഷങ്ങൾ കൊണ്ട് തോമാച്ചന്‍ തന്റെ ആഴ്ചജോലിയുടെ കൂട്ടത്തില്‍ ഏതു വികാരിയച്ചനും എന്തു സഹായവും ചെയ്തു കൊടുക്കും. വേതനം ഒന്നും വാങ്ങുകയുമില്ല. വികാരിയച്ചന്‍റെ അടിവസ്ത്രം കുഞ്ഞേലിയാണ് അലക്കി കൊടുക്കുന്നത്. ചിരട്ട കത്തിച്ചുപയോഗിക്കുന്ന ഇസ്തിരിപെട്ടി വച്ച് അതു തേച്ചു കൊടുക്കുന്നത് അമ്മിണിയാണ്. ഒരു മകൻ ജനിച്ചിരുന്നെങ്കില്‍ അവനെ പള്ളിയിൽ കൊടുക്കണം എന്നും അവനെ ഒരു അച്ചനാക്കണം എന്നും ആഗ്രഹിച്ചിരുന്ന തോമാച്ചനും കുഞ്ഞേലിക്കും ഇതൊന്നും ഒരു പ്രയാസമേ ആയിരുന്നില്ല.

അങ്ങനെ ഒരു ഭാഗ്യം അമ്മച്ചിക്ക് കിട്ടിയില്ലലോ എന്നു അമ്മിണി പറയുമ്പോള്‍ എല്ലാം കുഞ്ഞേലി കരയും. ജനിക്കാതെ പോയ മകൻ ഒരു പള്ളീലച്ചന്‍ ആകുന്നതും അവന്‍ കുര്‍ബാന ചൊല്ലുന്നതും ഭയഭക്തി ബഹുമാനത്തോടെ മകന്റെ കയ്യില്‍ നിന്നും കുർബാന സ്വീകരിക്കുന്നതും കുഞ്ഞേലി സ്വപ്നം കണ്ടിട്ടുണ്ട്. കാസയും പീലാസായും എന്തിയ മകന്‍ പടിഞ്ഞാറോട്ടു തിരിയുമ്പോള്‍ ജനിക്കാത്ത മകനെ കണ്ട ആവേശത്തില്‍ ഉറക്കത്തിലും കുഞ്ഞേലി ആഹ്ളാദകൊടുമുടിയില്‍ എത്തും. കൈമുത്തല്‍ ശുശ്രൂഷയിലേക്ക് ഈ സ്വപ്നം എത്തുമ്പോഴേക്കും ഒരു യേശുവപ്പച്ചാ വിളിയുമായി കുഞ്ഞേലി പിടഞ്ഞെണ്ണിറ്റിരിക്കും.

ജോൺസൺ അച്ചനെ വിശ്വാസികള്‍ വിളിച്ചത് 'ജോണച്ചൻ' എന്നായിരുന്നു. കുമ്പസാരിക്കാന്‍ എത്തുന്ന അമ്മിണിയെ കണ്ടതും ജോണച്ചന്‍ തോമാച്ചനോട് പറഞ്ഞു- "തോമാച്ചോ, പള്ളിപുരയിടത്തിൽ തേങ്ങാ മോഷണം സ്ഥിരമാണ്, പറ്റുമെങ്കില്‍ കായ്ച്ചു നില്‍ക്കുന്ന ആ തേങ്ങാ ഇപ്പോഴങ്ങു അടത്താമോ?" കേട്ടപാതി കേൾക്കാത്ത പാതി തളപ്പ് കെട്ടി തോമാച്ചന്‍ തെങ്ങിൽ കയറി കഴിഞ്ഞിരുന്നു.

കുമ്പസാര ശുശ്രൂഷയ്ക്കായി അമ്മിണി ജോണച്ചന്‍റെ മുന്നില്‍ മുട്ടും തലയും മടക്കിയിരുന്നു. 501 ബാർ സോപ്പിട്ടു കഴുകി കഴുകി സോപ്പിന്റെ നിറമെത്തിയ ഒരു ഫുള്‍ പാവാടയും നെഞ്ചറ്റം ഇറങ്ങി കിടക്കുന്ന ഒരു ചുമന്ന നരച്ച ബ്ലൗസുമാണ് അമ്മിണിയുടെ വേഷം. ഒരു നേർത്ത വെള്ളസ്‌കാഫ് തലയിൽ കൂടിയും ചുറ്റിയിട്ടുണ്ട്.

ജോണച്ചൻ പ്രാരംഭമായി ഒരു ഹ്രസ്വ ഉപദേശം കൊടുത്തിട്ട് ചെയ്ത തെറ്റുകൾ കർത്താവിന്റെ സന്നിധിയിൽ തുറന്നു പറയാന്‍ അമ്മിണിയോട് ആവശ്യപ്പെട്ടു. അച്ചനും അമ്മിണിക്കും മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഒച്ചയിലാണ് ജോണച്ചന്‍ അമ്മിണിയുടെ വലത്തെ കാതില്‍ ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്.

"കള്ളം പറഞ്ഞിട്ടുണ്ട്..." അമ്മിണി പറഞ്ഞു. അപ്പച്ചനോടും അമ്മച്ചിയോടും പലപ്പോഴും കള്ളം പറയാറുണ്ട്. പശുവിന്‍ പാല് ചായക്കടയിൽ കൊടുക്കാൻ പോകുമ്പോൾ കിട്ടുന്ന ചില്ലറയില്‍ കുറച്ചു അമ്മച്ചിയോടു പറയാതെ എടുക്കാറുണ്ട്..."

" ആ പൈസാ നീ എന്ത് ചെയ്യും?"

" കൂട്ടി വെച്ച് ഐസ്ക്രീം വാങ്ങും.."

" പിന്നെ എന്തെല്ലാം തെറ്റുകള്‍ ചെയ്തിട്ടുണ്ട്? ദൈവത്തോട് തുറന്നു പറയുന്നത് പോലെ പറഞ്ഞോളൂ..."

"........."

" പത്തു കല്പനയിൽ എന്തെങ്കിലും നീ ലംഘിച്ചിട്ടുണ്ടോ?"

" .....ഞാന്‍ ..."

" പറഞ്ഞോളൂ ..അത് എന്തായാലും...."

" എന്നെ ഒരാൾ ...."

വീണ്ടും അവൾ നിശബ്ദത..

" പറഞ്ഞോളൂ എന്താണ്? നീ ഏതെങ്കിലും ആണുങ്ങളുമായി ബന്ധപ്പെട്ട....???"

ജോണച്ചന്‍ അവളുടെ നേര്‍ത്ത സ്കാര്‍ഫിലൂടെയും ബ്ലൗസിന്റെ വിടവിലൂടെയും കാണാവുന്ന വെളുത്ത ബ്രയ്‌സറിൽ ഒതുങ്ങിയ മുലകളെ കുറിച്ചു ചിന്തിക്കുകയായിരുന്നു. അൻപതുകാരന്റെ വെള്ളെഴുത്തുള്ള കണ്ണാടിയിൽ കൂടി കൊച്ചുകുട്ടിയോടുള്ള കാമഭ്രാന്തില്‍ ഇമ വെട്ടാതെ നോക്കുന്നത് തുടര്‍ന്നു. കണ്ണിന്റെ കാഴ്ച പിടിക്കുന്നില്ല എന്ന മട്ടില്‍ ഈ പാതിരി അവളുടെ സകാര്‍ഫിന്റെ ഒരു അറ്റം എടുത്തു കട്ടിയുള്ള ലെൻസ് തുടയ്ക്കുവാനും തുടങ്ങി. ഇപ്പോള്‍ കാഴ്ച കുറച്ചു കൂടി വ്യക്തമാണ്.

" മോളെ പറഞ്ഞോളൂ എന്താണ് അന്ന് ഉണ്ടായത്?" കണ്ണാടി എടുത്തു മൂക്കിന്റെ മുകളില്‍ വച്ചിട്ടും പക്ഷെ സ്കാര്‍ഫില്‍ നിന്നും കത്തനാരുടെ പിടി അയഞ്ഞില്ല.

" എന്നെ ഒരാൾ പലതും ചെയ്തിട്ടുണ്ട്..." അമ്മിണി വിക്കിവിക്കി തുടര്‍ന്നു.

" എന്തു ചെയ്തു എന്നാണ്?..." ജോണച്ചന് വികാരം പതുക്കെ കൂടി വന്നു

" എന്റെ മുന്‍ഭാഗത്തും താഴെയും ഒരാള്‍ കയ്യിട്ടിട്ടുണ്ട്..."

" എന്നായിരുന്നു സംഭവം?"

" രണ്ടു മാസമായി..."

" എന്നിട്ട്?.."

" എന്റെ മുൻഭാഗത്ത് അയാൾ കുറെ ഉമ്മവച്ചു ..."

" നിന്റെ മുലകളില്‍ ആണോ?"

അവൾ മൂളി!

" എത്രനേരം? "

" കുറെ...."

" എന്നിട്ട്?.."

" താഴെയും അതുപോലെ തന്നെ ചെയ്തു ..."

" നിന്റെ ബ്രെയ്സർ അയാൾ ഉരിയോ?"

" ങ്ഹാ..."

" ജട്ടിയും?"

"ങ്ഹാ..."

അമ്മിണി കരയുന്നത് പോലെയായി.

ജോണച്ചന്‍ തന്റെ വലത്ത് കൈ ഉപയോഗിച്ചു അമ്മിണിയുടെ തലയില്‍ തലോടി. പതുക്കെ കഴുത്തിലും തലോടി ആ കൈ അവളുടെ ബ്ലൌസിനുള്ളിലേക്ക് നീണ്ടു.

"സാരമില്ല, ഇതൊക്കെ മാറും.... ഇങ്ങനെയാണോ അയാള്‍ പിടിച്ചത്?"

അവളുടെ ഇളം മുലകൾ അമർത്തി ഉടക്കാൻ ശ്രമിച്ചുകൊണ്ട് വികാരിയച്ചന്‍ ചോദിച്ചു. അച്ചന്റെ ഇടത് കൈ അവളുടെ മുലകളിൽ സ്പർശിച്ചത് കറുത്ത ചരടിൽ കോർത്ത കുരിശു മാലയ്ക്ക് ഇടയിലൂടെയാണ്. അവളുടെ മറുപടി അയാള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. പള്ളി വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ജോണച്ചൻ കണ്ണുകൾ ഉയർത്തി എത്തി നോക്കി. അവിടെ തോമാച്ചന്‍ ക്രൂശിതനായ ക്രിസ്തുവിനെ മദ്ബഹയിലേക്ക് നോക്കി നില്‍ക്കുന്നത് ഈ വികാരിയച്ചന്‍ കണ്ടു. സ്ഥലകാല ബോധം വന്ന ജോണച്ചൻ കുമ്പസാരം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചു. ഇനി അറിയേണ്ടത് അതു ആരായിരുന്നു എന്ന് മാത്രമാണ്.

" ആരാണ് മോളോട് ഇങ്ങനെ പെരുമാറിയത്? പറഞ്ഞോളൂ.."

" അത്...."

" മടിക്കാതെ പറഞ്ഞോളൂ...ആരാണ് അത്?"

" അച്ചനു മുന്നേ ഇവിടെ ഉണ്ടായിരുന്ന സോണിയച്ചൻ!!"

വിതുമ്പി കരയുമ്പോഴും അമ്മിണിയുടെ വാക്കുകള്‍ക്ക് നല്ല വ്യക്തത ഉണ്ടായിരുന്നു.

Read More >>