ക്രിയാപദമായി 'കുമ്മന്‍' അര്‍ബന്‍ ഡിക്ഷണറിയിലും; കുമ്മനടിക്കുക എന്ന് പ്രയോഗം തുടങ്ങി

ചെത്ത്, അടിപൊളി തുടങ്ങിയ വാക്കുകളും ഇങ്ങനെ ഉപയോഗിച്ചു തുടങ്ങിയതാണ്. ഇപ്പോള്‍ തന്നെ കുമ്മനടിക്കുക എന്ന് പറഞ്ഞു തുടങ്ങി. ശശി എന്ന പേര് ഇന്ന് നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ക്രിയാ പദമായി കഴിഞ്ഞു. തേപ്പാണ് ഇപ്പോള്‍ പുതുതായി വന്ന മറ്റൊരു പദം- കുമ്മനടിക്കുക എന്നത് ട്രോളിനപ്പുറം മലയാള ഭാഷയിലെ പുതിയ പദമാവുകയാണ്...

ക്രിയാപദമായി കുമ്മന്‍ അര്‍ബന്‍ ഡിക്ഷണറിയിലും; കുമ്മനടിക്കുക എന്ന് പ്രയോഗം തുടങ്ങി

കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയില്‍ അപ്രതീക്ഷിതമായി കടന്നുവന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സൃഷ്ടിച്ച വിവാദങ്ങളുടെ അലയൊലികള്‍ അടങ്ങുന്നില്ല. ട്രോളുകളിലും ആക്ഷേപഹാസ്യ പരിപാടികളിലും ദിവസങ്ങളോളം നിറഞ്ഞുനിന്ന 'കുമ്മനം പ്രഭാവം' ഇതാ ഇപ്പോള്‍ അര്‍ബന്‍ ഡിക്ഷണറിയിലും കയറിപ്പറ്റിയിരിക്കുന്നു. 'കുമ്മന്‍' എന്ന വാക്കും അതിന്റെ അര്‍ത്ഥവുമാണ് പുതിയതായി അര്‍ബന്‍ ഡിക്ഷണറിയില്‍ കയറിപ്പറ്റിയിരിക്കുന്നത്.

ആഘോഷങ്ങളിലോ വിശേഷാല്‍ അവസരങ്ങളിലോ ക്ഷണിക്കപ്പെടാതെ പങ്കെടുക്കുന്ന വ്യക്തി എന്നാണ് കുമ്മന്‍ എന്ന വാക്കിന് ഡിക്ഷണറി അര്‍ത്ഥം നല്‍കിയിരിക്കുന്നത്. മെട്രോ യാത്രയെ തുടര്‍ന്നു 'കുമ്മനം' എന്ന പേരില്‍ ഇതേ അര്‍ത്ഥവുമായി ട്രോളുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രോള്‍ എന്നതിലുപരി വാക്കിന്റെ അര്‍ത്ഥമായിത്തന്നെ ഇപ്പോള്‍ 'കുമ്മന്‍' അര്‍ബന്‍ ഡിക്ഷണറിയില്‍ ഇടം പിടിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നന്ദ്രേമോദി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം മെട്രോയില്‍ സഞ്ചരിച്ചാണ് കുമ്മനം വിവാദങ്ങളില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കുമ്മനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശന ആക്രമണമാണ് നടന്നത്. എന്നാല്‍ ക്ഷണിച്ചിട്ടു തന്നെയാണ് താന്‍ യാത്രയില്‍ പങ്കെടുത്തതെന്ന അവകാശവാദമാണ് കുമ്മനം ഉയര്‍ത്തിയത്.

ചെത്ത്, അടിപൊളി തുടങ്ങിയ വാക്കുകളും ഇങ്ങനെ ഉപയോഗിച്ചു തുടങ്ങിയതാണ്. ഇപ്പോള്‍ തന്നെ കുമ്മനടിക്കുക എന്ന് പറഞ്ഞു തുടങ്ങി. ശശി എന്ന പേര് ഇന്ന് നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ക്രിയാ പദമായി കഴിഞ്ഞു. തേപ്പാണ് ഇപ്പോള്‍ പുതുതായി വന്ന മറ്റൊരു പദം- കുമ്മനടിക്കുക എന്നത് ട്രോളിനപ്പുറം മലയാള ഭാഷയിലെ പുതിയ പദമാവുകയാണ്. അയ്യോ എന്ന ശബ്ദത്തെ ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു.