"അന്യത്വത്തിൽ നിന്ന് അന്യോന്യതയിലേക്ക്'' കൊച്ചി- മുസിരിസ് ബിനാലെ ഇന്നാരംഭിക്കും

പ്രളയത്തെ അതിജീവിച്ച കേരളത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ബിനാലെ മത്സ്യതൊഴിലാളികളോടുള്ള ആദരവും പ്രകടിപ്പിക്കുന്നു

അന്യത്വത്തിൽ നിന്ന് അന്യോന്യതയിലേക്ക് കൊച്ചി- മുസിരിസ് ബിനാലെ ഇന്നാരംഭിക്കും

നാലാമത് കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ ഇന്നാരംഭിക്കും. വൈ​കി​ട്ട് 5.30ന് ​ഫോ​ർ​ട്ട് കൊച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടെ ചെ​ണ്ട​മേ​ള​ത്തോ​ടെ​യാ​കും പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

ലോകത്തിലെ സൂപ്പർ പവർ രാഷ്ട്രങ്ങൾക്ക് പകരം ആ​ഫ്രി​ക്ക, ലാ​റ്റി​ൻ അ​മേ​രി​ക്ക, പൂ​ർ​വേ​ഷ്യ എന്നീ രാജ്യങ്ങളിലെ കലാകാരന്മാർക്ക് പ്രാധാന്യം കൊടുക്കുന്ന ഇത്തവണത്തെ ബിനാലയിൽ കൂടുതൽ സ്ത്രീ കലാകാരികളാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രളയത്തെ അതിജീവിച്ച കേരളത്തിന്ന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ബിനാലെ മത്സ്യതൊഴിലാളികളോടുള്ള ആദരവും പ്രകടിപ്പിക്കുന്നു. ഊരാളി ബാൻ്റ് കേരളത്തിലെ തീരപ്രദേശങ്ങളിൽ ചെന്ന് പാട്ട് പാടിയാണ് ആദരവറിയിക്കുന്നത്.

108 ദിവസം നീണ്ടുനിൽക്കുന്ന കൊ​ച്ചി ബി​നാ​ലെ​യി​ൽ ക​ലാ​പ്ര​ദ​ർ​ശ​നം, ച​ർ​ച്ച​ക​ൾ, സം​ഗീ​തം, നൃ​ത്തം, സി​നി​മ തുടങ്ങി എല്ലാ കലാമേഖലകളിൽ നിന്നുമുള്ള പ്രാതിനിത്യം ഉണ്ടാകും.30 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നാ​യി 94 ക​ലാ​കാ​രന്മാ​രാ​ണു ബി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ഗോ​ള സ​മ​കാ​ലീ​ന ക​ലാ​ച​രി​ത്ര​ത്തെ മാ​റ്റി​യെ​ഴു​തു​ന്ന​ ബിനാലെയുടെ ക്യൂ​റേ​റ്റ​ർ പ്ര​മേ​യം "അന്യത്വത്തിൽ നിന്ന് അന്യോന്യതയിലേക്ക്'' എന്നതാണ്.

പ്ര​ധാ​ന വേ​ദി​യാ​യ ഫോ​ർ​ട്ട്കൊ​ച്ചി ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ൽ ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക്യൂ​റേ​റ്റ​ർ അ​നി​ത ദു​ബെ ബി​നാ​ലെ പ​താ​ക​യു​യ​ർ​ത്തും. മെ​ക്സി​ക്ക​ൻ ആ​ർ​ട്ടി​സ്റ്റാ​യ താ​നി​യ കാ​ൻ​ഡി​യാ​നി​യു​ടെ ക​ലാ​പ്ര​ക​ട​ന​വും (ആ​സ്പി​ൻ​വാ​ൾ ഹൗ​സ്) നെ​ത​ർ​ലാ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന ലെ​ബ​നീ​സ് ആ​ർ​ട്ടി​സ്റ്റ് റാ​ന ഹ​മാ​ദെ​യു​ടെ പ്ര​ഭാ​ഷ​ണ​വും (എം​എ​പി പ്രൊ​ജ​ക്ട് സ്പേ​സ്) ഇ​ന്ന് ന​ട​ക്കും. ഫോ​ർ​ട്ട്കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള പ​ത്ത് വേ​ദി​ക​ളി​ലാ​യാ​ണു ബി​നാ​ലെ ന​ട​ക്കു​ന്ന​ത്

100 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. 18 വ​യ​സി​ൽ താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 രൂ​പ. 500 രൂ​പ​യു​ടെ ഗ്രൂ​പ്പ് ടി​ക്ക​റ്റെ​ടു​ത്താ​ൽ ര​ണ്ട് പേ​ർ​ക്ക് മൂ​ന്നു ദി​വ​സ​ത്തേ​യ്ക്ക് എ​ല്ലാ വേ​ദി​ക​ളി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

ഉദ്ഘാടന ചടങ്ങിൽ ടൂ​റി​സം ​മ​ന്ത്രി ക​ട​കം​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി, കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി, സെ​ക്ര​ട്ട​റി വി. ​സു​നി​ൽ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ക്കും.