കിച്ചങ്കാനിയിലെ കൊച്ചുങ്ങള്‍ക്കൊരു സ്‌നേഹോപഹാരം; സെല്‍ഫിയെടുത്ത് കവിയരങ്ങില്‍ പങ്കാളികളാകാം

സെല്‍ഫിയില്‍ കിച്ചങ്കാനിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള കുഞ്ഞുസന്ദേശം കൂടി ഉള്‍പ്പെടുത്തിയാലേ പങ്കാളിത്തം പൂര്‍ണ്ണമാകൂ. റ്റുമെനി എന്ന് പേരിട്ടിരിക്കുന്ന ഇവന്റിന്റെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്യുകയും വേണം.

കിച്ചങ്കാനിയിലെ കൊച്ചുങ്ങള്‍ക്കൊരു സ്‌നേഹോപഹാരം; സെല്‍ഫിയെടുത്ത് കവിയരങ്ങില്‍ പങ്കാളികളാകാം

ആഫ്രിക്കയിലെ അവികസിത രാജ്യങ്ങളിലൊന്നായ ടാന്‍സാനിയയിലെ ഒരു ഗ്രാമമാണ് കിച്ചങ്കാനി. ആധുനിക ലോകത്തിന് അത്ര പരിചിതമല്ലാത്ത ഒരു നാട്ടിന്‍പുറമാണ് കിച്ചങ്കാനി. അതായത് ഇതുവരെ അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്തവരാണ് ഇവിടെയുള്ളവര്‍. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ സോമി സോളമന്‍ എന്ന യുവതിയാണ് ഇവിടെയുള്ളവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതിനായി ആദ്യം ചെയ്തത് അവിടെയൊരു വായനശാല സജ്ജമാക്കുക എന്നതായിരുന്നു. ഫേസ്ബുക്കിലൂടെ പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് കിച്ചങ്കാനിയിലെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് കപ്പല്‍ കയറിപ്പോയ പുസ്തകങ്ങളിലൂടെ കിച്ചങ്കാനിയിലെ കുട്ടികളും മുതിര്‍ന്നവരും കേരളത്തക്കുറിച്ച് അറിഞ്ഞു.

മാറ്റത്തിന്റെ പാതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കിച്ചങ്കാനിയില്‍ ഒരു കവിയരങ്ങ് നടക്കുന്നു. ശനിയാഴ്ച ഇന്ത്യന്‍ സമയം 7.30 മുതല്‍ 11.30 വരെ യാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീശക്തി സാക്ഷരബാല്യം എന്നിവയാണ് കവിയരങ്ങിലെ ഉള്ളടക്ക വിഷയങ്ങള്‍. ഈ ആഘോഷത്തില്‍ കേരളത്തിലിരുന്നും പങ്കെടുക്കാന്‍ അവസരമൊരുങ്ങുന്നുണ്ട്. നിത്യജീവിതത്തിലെ ഏതെങ്കിലും ഒരു അവസരം സെല്‍ഫിയെടുത്ത് അയച്ചു കൊടുക്കുക. ഓഫീസോ വീടോ റോഡോ എന്തുമാകാം. ആ സെല്‍ഫിയില്‍ കിച്ചങ്കാനിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള കുഞ്ഞുസന്ദേശം കൂടി ഉള്‍പ്പെടുത്തിയാലേ പങ്കാളിത്തം പൂര്‍ണ്ണമാകൂ. റ്റുമെനി എന്ന് പേരിട്ടിരിക്കുന്ന ഇവന്റിന്റെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്യുകയും വേണം.

https://www.facebook.com/events/544674129251907/permalink/544893379229982/

Read More >>