മനുഷ്യനുള്ള 'അടി' കുറിപ്പ്‌ മത്സരം; വിജയികളെ പ്രഖ്യാപിച്ച് കേരളാ പൊലീസ്

കേരളാ പൊലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അനിയോജ്യമായ അടിക്കുറിപ്പ് കമന്റ് ബോക്സിൽ നിക്ഷേപിക്കുക എന്നതായിരുന്നു മത്സരം

മനുഷ്യനുള്ള അടി കുറിപ്പ്‌ മത്സരം; വിജയികളെ പ്രഖ്യാപിച്ച് കേരളാ പൊലീസ്

കേരള പോലീസ് അടിക്കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സുനിത ബാലകൃഷ്ണനാണ് ഒന്നാം സ്ഥാനം. വിമൽ വിവേകാണ് രണ്ടാം സ്ഥാനത്തിന് അർഹനായത്. ഇടവന ശ്രീ വത്സൻ കുറുപ്പ്, നൗഷാദ് എ റഹ്മാൻ, സുഹൈൽ എൻ പി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.


ഗതാഗതസംസ്കാരത്തെയും റോഡ് സുരക്ഷാബോധത്തെയും വെളിപ്പെടുത്തുന്ന ചിത്രം കേരളാ പൊലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. അതിന് അനിയോജ്യമായ അടിക്കുറിപ്പ് കമന്റ് ബോക്സിൽ നിക്ഷേപിക്കുക എന്നതായിരുന്നു മത്സരം. ഫോട്ടോഗ്രാഫർ ശ്രീ.ടി.കെ.ദീപപ്രസാദ് തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നിന്ന് പകർത്തിയ ചിത്രം ടൈംസ് ഓഫ് ഇൻഡ്യ 16.07.18 ലെ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതായിരുന്നു.


"നിവരുന്ന വാലും നിവരാത്ത കാലം" എന്നതായിരുന്നു സുനിത ബാലകൃഷ്ണൻ നൽകിയ അടിക്കുറിപ്പ്. "വഴി മറന്ന് മനുജൻ വഴികാട്ടാൻ ശുനകൻ" എന്നതാണ് രണ്ടാം സ്ഥാനത്തിന് അർഹമായ അടിക്കുറിപ്പ്. "അടിക്കുറിപ്പ് മാസ്റ്റേഴ്സ്, പ്ലീസ് ഫോളോ മീ" എന്ന് ഇടവന ശ്രീ വത്സൻ കുറുപ്പും "നായ നടുറോട്ടിലായാലും നോക്കിയേ നടക്കൂ" എന്ന് നൗഷാദ് എ റഹ്മാനും "എന്റെ പട്ടി അനുസരിക്കും; അങ്ങനെ പട്ടി നിയമം അനുസരിച്ചു, ഇനി നാം എപ്പോൾ" എന്ന് സുഹൈൽ എൻ പിയും അടിക്കുറിപ്പ് നൽകി. ഇവർക്കാണ് മൂന്നാം സ്ഥാനം.വിജയികൾക്കുള്ള സമ്മാനം നൽകുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് സമ്മാനദാനം നിവ്വഹിക്കും

Read More >>