'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' ഫെയിം വിഷ്ണുവിന് ചിത്രീകരണത്തിനിടെ പരിക്ക്

മമ്മൂട്ടി നായകനായ 'സ്ട്രീറ്റ് ലൈറ്റിന്റെ' ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ തോളെല്ലിന് പരിക്കേറ്റ വിഷ്ണുവിനെ എറണാകുളം മെഡിക്കല്‍ ട്രസ്‌ററ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കട്ടപ്പനയിലെ ഋത്വിക്  റോഷന്‍ ഫെയിം വിഷ്ണുവിന് ചിത്രീകരണത്തിനിടെ പരിക്ക്

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഫെയിം നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റു. മമ്മൂട്ടി നായകനായ 'സ്ട്രീറ്റ് ലൈറ്റിന്റെ' ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ തോളെല്ലിന് പരിക്കേറ്റ വിഷ്ണുവിനെ എറണാകുളം മെഡിക്കല്‍ ട്രസ്‌ററ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ക്രൈം ത്രില്ലർ സിനിമ 'സ്ട്രീറ്റ് ലൈറ്റിൽ' വിഷ്ണു ഉണ്ണികൃഷ്ണൻ ഏറെ പ്രാധാന്യമുള്ള വേഷമാണ് കൈകാര്യം ചെയ്യുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്.