കന്നഡ സീരിയൽ താരം രചനയും സുഹൃത്തായ നടനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; തേങ്ങലോടെ കുടുംബപ്രേക്ഷകർ

മധുബാല എന്ന സൂപ്പർ ഹിറ്റ് കന്നഡ സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ രചന വളരെപ്പെട്ടെന്നാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടർന്ന് അഭിനയിച്ച 'ത്രിവേണി സംഗമ' എന്ന സീരിയലും വൻ ഹിറ്റായിരുന്നു. നിലവിൽ മഹാനദി എന്ന സീരിയലിലാണ് രചന അഭിനയിക്കുന്നത്.

കന്നഡ സീരിയൽ താരം രചനയും സുഹൃത്തായ നടനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; തേങ്ങലോടെ കുടുംബപ്രേക്ഷകർ

കന്നഡ സീരിയൽ താരം രചനയും സുഹൃത്തും നടനുമായ ജീവനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. മഗധിക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. ഇവർ അഭിനയിച്ചു കൊണ്ടിരിക്കുന്ന മഹാനദി എന്ന സീരിയലിലെ സഹപ്രവര്‍ത്തകരായ ഹോന്നേഷ്, എറിക്, ഉത്തം എന്നിവരും കാറിലുണ്ടായിരുന്നു. ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ജീവന്റെ പിറന്നാൾ പ്രമാണിച്ച് ദക്ഷിണ കന്നഡയിലെ കുക്കി സുബ്രഹ്മണ്യ ക്ഷേത്ത്രിലേക്ക് പോകുന്ന വഴിയാണ് താരങ്ങള്‍ അപകടത്തില്‍പ്പെട്ടത്. ജീവനായിരുന്നു കാർ ഓടിച്ചിരുന്നത്. ഇടത് വശത്ത് കൂടി അമിത വേഗത്തില്‍ എത്തിയ ഒരു കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. രചനയും ജീവനും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മധുബാല എന്ന സൂപ്പർ ഹിറ്റ് കന്നഡ സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ രചന വളരെപ്പെട്ടെന്നാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടർന്ന് അഭിനയിച്ച 'ത്രിവേണി സംഗമ' എന്ന സീരിയലും വൻ ഹിറ്റായിരുന്നു. നിലവിൽ മഹാനദി എന്ന സീരിയലിലാണ് രചന അഭിനയിക്കുന്നത്. ജീവനും മഹാനദിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. പിറന്നാൾ ആഘോഷിക്കാനായുള്ള കൂട്ടുകാരുടെ യാത്ര മരണത്തിൽ അവസാനിച്ചതിന്റെ ഞെട്ടലിലാണ് സീരിയൽ ലോകവും പ്രേക്ഷകരും

Read More >>