ആവേശമായി 'കടമറ്റത്ത് കത്തനാർ'; കലാനിലയത്തിന്റെ നാടകം കാണാൻ പുതു തലമുറയും

കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ നാടകം 1965-ലാണ് ആദ്യമായി അവതരിപ്പിച്ചത്.

ആവേശമായി കടമറ്റത്ത് കത്തനാർ; കലാനിലയത്തിന്റെ നാടകം കാണാൻ പുതു തലമുറയും

തൊടുപുഴയിൽ കലാനിലയം അവതരിപ്പിക്കുന്ന 'കടമറ്റത്ത് കത്തനാർ' സൂപ്പർ ഷോ കാണാൻ പുതു തലമുറയിലെ കുട്ടികൾ എത്തി. തൊടുപുഴയിലാണ് ഇപ്പോൾ നാടകത്തിന്റെ പ്രദർശനം നടക്കുന്നത്. മാതാപിതാക്കളോടൊപ്പം വീണ്ടും നാടകം കാണാൻ വരുമെന്ന് പറഞ്ഞ് അവേശത്തോടെയാണ് കുട്ടികൾ മടങ്ങിയത്. ജൂലൈ 29 വരെയാണ് തൊടുപുഴയിൽ പ്രദർശനം തുടരും.

രാജ്യത്തെ ഏറ്റവും വലിയ സ്ഥിരം നാടകവേദിയായ കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ നാടകം 1965-ലാണ് ആദ്യമായി അവതരിപ്പിച്ചത്. കേരളത്തിന്റെ അങ്ങോളമിങ്ങോളം മാസങ്ങളോളം ഈ നാടകം പ്രദർശിപ്പിച്ചു. എറണാകുളം മറൈൻഡ്രൈവിലെ വേദിയിൽ ഒന്നര വർഷത്തോളം കടമറ്റത്ത് കത്തനാർ പ്രദർശിപ്പിച്ചിരുന്നു.

Read More >>