പത്മശ്രീ കെ.വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

പത്തു ലക്ഷം രൂപയും സ്വര്‍ണ്ണ കമലവും അടങ്ങിയതാണ് പുരസ്ക്കാരം.

പത്മശ്രീ കെ.വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

പ്രശസ്ത സംവിധായകനും നടനുമായ പത്മശ്രീ കെ.വിശ്വനാഥിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം നല്‍കുന്നത്.

പത്തു ലക്ഷം രൂപയും സ്വര്‍ണ്ണ കമലവും അടങ്ങിയതാണ് പുരസ്ക്കാരം.

സര്‍ഗം, കാംച്ചോര്‍, ജാഗ് ഉത്ത ഇന്‍സാന്‍, ഈശ്വര്‍ തുടങ്ങിയ പ്രശസ്തമായ ഹിന്ദി സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ശങ്കരാഭരണവും സാഗരസംഗമവും ഉള്‍പ്പെടെ അമ്പതോളം സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

തെലുങ്ക് സിനിമാ ഇന്ടസ്ട്രിയില്‍ നിന്നും ഈ ബഹുമതി അവസാനം ലഭിച്ചത് 2009ല്‍ ഡി.രാമനായിഡുവിനായിരുന്നു.

അടുത്ത മാസം മൂന്നാം തീയതി ന്യൂ ഡല്‍ഹിയില്‍ വച്ചു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം കെ.വിശ്വനാഥിന് സമര്‍പ്പിക്കും.