ചുംബനസമരം പട്ടി കടി കൊള്ളാതിരിക്കാന്‍ മേനക ചേച്ചിയെ കല്യാണം കഴിച്ച പോലെ: പരിഹാസവുമായി ജൂഡ്

ചുംബന സമരത്തെ പരിഹസിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് രംഗത്ത്.

ചുംബനസമരം പട്ടി കടി കൊള്ളാതിരിക്കാന്‍ മേനക ചേച്ചിയെ കല്യാണം കഴിച്ച പോലെ: പരിഹാസവുമായി ജൂഡ്

കൊച്ചി: ചുംബന സമരത്തെ പരിഹസിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് രംഗത്ത്. സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരം നടത്തിയത് പട്ടി കടി കൊള്ളാതിരിക്കാന്‍ മേനക ചേച്ചിയെ കല്യാണം കഴിച്ച പോലെയായെന്നു ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. ജൂഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്.

സദാചാര ഗുണ്ടായിസം അടിച്ചമര്‍ത്തുക തന്നെ വേണം, എന്നാല്‍ അതിനു തെരഞ്ഞെടുക്കുന്ന വഴികളും നല്ലതായിരിക്കണമെന്ന് ജൂഡിനെ അനുകൂലിക്കുന്നവര്‍ കമന്റ് ചെയ്തു. നേരത്തെ എംഎം മണി മന്ത്രിയായപ്പോള്‍ ജൂഡ് ഇട്ട പോസ്റ്റ് വിവാദമായിരുന്നു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേ ശിവസേന നടത്തിയിരുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകരാണ് മറൈന്‍ ഡ്രൈവില്‍ ചുംബിച്ച് പ്രതിഷേധിച്ചത്.