ഈ മോഷണം സിനിമയിലല്ല; കാസർ​ഗോഡ് കുഡ്‌ലുവിൽ ജമ്നാപ്യാരി ഇനത്തിൽപ്പെട്ട മുട്ടനാടിനെ കാണാതായി

കുഞ്ചാക്കോ ബോബനും ​ഗായത്രി സുരേഷും കേന്ദ്രകഥാപാത്രങ്ങളായ ജമ്നാപ്യാരി സിനിമയുടെ കഥ തൃശൂരിനെ ആസ്പദമാക്കിയുള്ളതായിരുന്നുവെങ്കിൽ ഇപ്പോഴത്തെ വാർത്ത കാസർ​ഗോഡ് നിന്നാണെന്നു മാത്രം. കാസർ​ഗോഡ് കുഡ്ലുവിൽ നിന്നാണ് ജമ്നാപ്യാരി ഇനത്തിൽപ്പെട്ട മുട്ടനാടിനെ കാണാതായിരിക്കുന്നത്.

ഈ മോഷണം സിനിമയിലല്ല; കാസർ​ഗോഡ് കുഡ്‌ലുവിൽ ജമ്നാപ്യാരി ഇനത്തിൽപ്പെട്ട മുട്ടനാടിനെ കാണാതായി

ജമ്നാപ്യാരിയെന്ന ആടിനു വേണ്ടിയുള്ള നെട്ടോട്ടവും ആ ഇനത്തിൽപ്പെട്ട മുരുകപ്പ എന്ന മുട്ടനാടിനെ തന്ത്രപൂർവ്വം മോഷ്ടിക്കുന്നതുമൊക്കെ അതേ പേരിലുള്ള സിനിമയിൽ മാത്രം കണ്ടു പരിചയമുള്ളവരാണ് മലയാളികൾ. എന്നാൽ ഇതാ ഒരു യാഥാർത്ഥ ജമ്നാപ്യാരി മോഷണ കഥ.

കുഞ്ചാക്കോ ബോബനും ​ഗായത്രി സുരേഷും കേന്ദ്രകഥാപാത്രങ്ങളായ ജമ്നാപ്യാരി സിനിമയുടെ കഥ തൃശൂരിനെ ആസ്പദമാക്കിയുള്ളതായിരുന്നുവെങ്കിൽ ഇപ്പോഴത്തെ വാർത്ത കാസർ​ഗോഡ് നിന്നാണെന്നു മാത്രം. കാസർ​ഗോഡ് കുഡ്‌ലുവിൽ നിന്നാണ് ജമ്നാപ്യാരി ഇനത്തിൽപ്പെട്ട മുട്ടനാടിനെ കാണാതായിരിക്കുന്നത്.

കുഡ്‌ലു മന്നിപ്പാടിയിലെ അബ്ദുല്‍ റൗഫിന്റെ മുട്ടനാടാണ് മോഷണം പോയത്. റൗഫിന്റെ വീടിനോടു ചേര്‍ന്ന കാര്‍പോര്‍ച്ചില്‍ മുട്ടനാടിനെ കെട്ടിയിട്ടതായിരുന്നു. ബുധനാഴ്ച രാവിലെ ഏഴിന് റൗഫ് കാറെടുക്കാന്‍ പോര്‍ച്ചില്‍ ചെന്നപ്പോഴാണ് ആടിനെ കാണാനില്ലെന്ന് വ്യക്തമായത്.

പലയിടത്തും അന്വേഷിച്ചെങ്കിലും ആടിനെ കണ്ടെത്താനായില്ല. ആടിന്റെ ശബ്ദവും കേട്ടിരുന്നില്ല. ആരോ ബലമായി ആടിനെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് റൗഫുള്ളത്. റൗഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

അതേസമയം, ജമ്നാപ്യാരി സിനിമയുടെ പ്രചോദനം ഉൾക്കൊണ്ടാണോ ഈ മോഷണം എന്നതറിയാൻ ആടിനെ മോഷ്ടിച്ച ആളെ പിടികൂടുന്നതു വരെ കാത്തിരിക്കുകയാണ് ഉടമയും പൊലീസും.'

Representational Image