എന്റെ ഭാര്യ രത്‌ന 'ഹിന്ദു'വാണ്. ലവ് ജിഹാദ് എന്ന പദം വരുന്നതിനും മുമ്പ് - നസറുദ്ദീൻ ഷാ

ഇരുപത് വയസ്സുള്ളപ്പോള്‍ യഥാര്‍ത്ഥ മുസ്ലീം എന്ന വിചാരം തന്നെ അവസാനിക്കുകയായിരുന്നു എന്നും ഷാ പറയുന്നു. ഒരിക്കല്‍ മതം ഉപേക്ഷിച്ചപ്പോള്‍ പിന്നീട് അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ഓര്‍ക്കുന്നു.

എന്റെ ഭാര്യ രത്‌ന ഹിന്ദുവാണ്. ലവ് ജിഹാദ് എന്ന പദം വരുന്നതിനും മുമ്പ് - നസറുദ്ദീൻ ഷാ

ഇന്ത്യയിലെ മുസ്ലീംങ്ങള്‍ തങ്ങള്‍ ഇരകളാണെന്ന ചിന്ത അവസാനിപ്പിക്കണമെന്ന് ബോളിവുഡ് നടനായ നസറുദ്ദീന്‍ ഷാ. മുസ്ലീംങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന തോന്നല്‍ അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഷാ ഇന്ത്യയിലെ മുസ്ലീംങ്ങള്‍ തങ്ങള്‍ ഇന്ത്യാക്കാരാണെന്നതില്‍ അഭിമാനിക്കണമെന്നും രാജ്യത്തില്‍ തങ്ങള്‍ക്കുള്ള അവകാശം സമര്‍ത്ഥിക്കണമെന്നും എഴുതിയത്.

'ഒരു മുസ്ലീം കുഞ്ഞ് ജനിക്കുമ്പോള്‍ ആദ്യം കേള്‍ക്കേണ്ട ശബ്ദം ബാങ്ക് വിളിയുടെ ആയിരിക്കണമെന്ന് വിശ്വാസമുണ്ട്. ഞാന്‍ ആദ്യം കേട്ട ശബ്ദവും ബാങ്ക് വിളിയുടെ ആയിരുന്നു. ഞാനിപ്പോള്‍ മുസ്ലീം രീതികള്‍ പിന്തുടരുന്നില്ലെങ്കിലും, എന്റെ മുസ്ലീം സ്വത്വത്തിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെങ്കിലും, എന്റെ കുട്ടികള്‍ക്കായി വൈകാരികതയുടെ പേരില്‍ അവര്‍ക്ക് അത് കേൾപ്പിക്കേണ്ടി വന്നു.

എന്റെ ഭാര്യ രത്‌ന ഹിന്ദുവാണ്. ലവ് ജിഹാദ് എന്ന പദം വരുന്നതിനും മുമ്പ് ഞങ്ങള്‍ വിവാഹിതരായതാണ്. എന്നാല്‍ ഞങ്ങള്‍ക്കിരുവര്‍ക്കും മതങ്ങളോട് ആചാരപൂര്‍വ്വമുള്ള ബന്ധമേയുള്ളൂ. ഈദും ദീപാവലിയും ഞങ്ങള്‍ ആഘോഷിക്കാറുണ്ട്,' ഷാ എഴുതുന്നു.

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അവരുടെ മതം ഏതാണെന്ന കോളം ഒഴിച്ചിടുകയായിരുന്നു ഷായും രത്‌നയും. അവരുടെ മതം ഏതായിരിക്കണമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ എന്ന് വിട്ടുകൊടുക്കുകയായിരുന്നു. തനിക്ക് ഇരുപത് വയസ്സുള്ളപ്പോള്‍ യഥാര്‍ത്ഥ മുസ്ലീം എന്ന വിചാരം തന്നെ അവസാനിക്കുകയായിരുന്നു എന്നും ഷാ പറയുന്നു. ഒരിക്കല്‍ മതം ഉപേക്ഷിച്ചപ്പോള്‍ പിന്നീട് അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ഓര്‍ക്കുന്നു.

ഇന്ത്യ വിഭജനത്തിന് ശേഷം നമ്മളും അവരും എന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയതും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. സമകാലിക ഇന്ത്യന്‍ അന്തരീക്ഷത്തില്‍ വളരേയേറെ രാഷ്ട്രീപ്രസക്തിയുള്ള ചോദ്യമാണ് എങ്ങനെ ഞങ്ങളും അവരും എന്ന വേര്‍തിരിയല്‍ ഉണ്ടായതെന്ന്. മതത്തിന്റെ പേരിലുള്ള അനീതികള്‍ ഉണ്ടാക്കുന്നത് പേരില്ലാത്ത വില്ലന്മാരാണെന്നും യഥാര്‍ത്ഥ ജനങ്ങളല്ലെന്നും ഷാ പറയുന്നു.

Story by