'കാസ്റ്റിംഗ് കൗച്ചിന് ഇരയായി'; തുറന്നു പറഞ്ഞ് രാഖി സാവന്ത്

എല്ലാ തുടക്കക്കാരോടും പറയാനുള്ളത് ക്ഷമയോട് കാത്തിരിക്കണമെന്നാണ്. എളുപ്പവഴികൾ തേടി ആർക്കും കീഴടങ്ങരുത് - രാഖി സാവന്ത് കൂട്ടിച്ചേർത്തു.

കാസ്റ്റിംഗ് കൗച്ചിന് ഇരയായി; തുറന്നു പറഞ്ഞ് രാഖി സാവന്ത്

ബോളിവുഡിലെ ലൈംഗികാതിക്രമണങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കവേ താൻ കാസ്റ്റിംഗ് കൗച്ചിന് ഇരയായെന്ന വെളിപ്പെടുത്തലുമായി നടി രാഖി സാവന്ത്. കരിയറിന്റെ തുടക്കകാലത്ത് വേഷങ്ങൾ ലഭിക്കാനായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കാസ്റ്റിംഗ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടുണ്ടെന്നാണ് രാഖി സാവന്ത് വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ സമീപിച്ചിട്ടുള്ള എല്ലാ നിർമാതാക്കളെയും സംവിധായകരെയും കുറ്റപ്പെടുത്തുന്നില്ലെന്നും എല്ലാ മേഖലയിലും ഉള്ളതുപോലെ ലൈംഗിക അഴിമതി സിനിമാ മേഖലയിലും നിലനിൽക്കുന്നുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു. തനിക്ക് അഭിനയരംഗത്ത് നല്ല പ്രതിഭയുണ്ടെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഇത്തരം കാര്യങ്ങളോട് വേണ്ടെന്ന് പ്രതികരിക്കാൻ പഠിച്ചു. തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അഭിനേത്രി എന്ന കഴിവുമാത്രം മതിയെന്നും രാഖി അഭിപ്രായപ്പെട്ടു. എല്ലാ തുടക്കക്കാരോടും പറയാനുള്ളത് ക്ഷമയോട് കാത്തിരിക്കണമെന്നാണ്. എളുപ്പവഴികൾ തേടി ആർക്കും കീഴടങ്ങരുത് - രാഖി സാവന്ത് കൂട്ടിച്ചേർത്തു.

Read More >>