ഫേസ്ബുക്കിൽ ഫോട്ടോ ഇടുന്നതും ലൈക്കുകൾക്ക് തല്ലുന്നതും ഭർത്താവ് തന്നെ; യുവതി നേരിട്ടത് ക്രൂര പീഡനം

യുവതിയുടെ മെയിൽ ഐഡിയും പാസ്സ്‌വേർഡ് സ്വന്തമാക്കി ഭർത്താവായ പെഡ്രോ ഹെറിബെർട്ടോ തന്നെയാണ് എന്നും ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നത്‌. ഫോട്ടോയ്ക്ക് വരുന്ന ലൈക്കുകൾ പുരുഷന്മാരുടെതന്നെ ആകണമെന്നില്ല ആര് ലൈക് അടിച്ചാലും യുവതിയെ അതിന്റെ പേരിൽ ഉപദ്രവിക്കും.

ഫേസ്ബുക്കിൽ ഫോട്ടോ ഇടുന്നതും ലൈക്കുകൾക്ക് തല്ലുന്നതും ഭർത്താവ് തന്നെ; യുവതി നേരിട്ടത് ക്രൂര പീഡനം

സ്വന്തം ഫേസ്ബുക്കിൽ ഇടുന്ന ഫോട്ടോയ്ക്ക് ആരെങ്കിലും ലൈക്കോ കമെന്റോ ചെയ്താൽ ഉടൻ ഭർത്താവ് അതി ക്രൂരമായി അടിച്ചു തുടങ്ങും - നിസാരമായ പീഡനമല്ല ഉറുഗ്വേ സ്വദേശിയായ അഡോൾഫിന കാമേലി എന്ന 21ക്കാരിക്ക് നേരിടേണ്ടി വരുന്നത്. എന്നാൽ ഈ ഫോട്ടോകളൊന്നും പോസ്റ്റ് ചെയ്യുന്നത് അഡോൾഫിനയല്ല എന്നതാണ് ഞെട്ടിക്കുന്ന സത്യം. എന്നാൽ കാര്യമിതാണ്‌ യുവതിയുടെ മെയിൽ ഐഡിയും പാസ്സ്‌വേർഡ് സ്വന്തമാക്കി ഭർത്താവായ പെഡ്രോ ഹെറിബെർട്ടോ തന്നെയാണ് എന്നും ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നത്‌ .

നിരന്തരമായ ക്രൂര മർദ്ദനം കാരണം യുവതിയുടെ മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം നീര് വച്ചു. ശരീരമാസകലം അടികൊണ്ടു മുറിവേറ്റിരിക്കുകയും ചെയ്തു. എന്നിട്ടും ഭർത്താവ് പെഡ്രോ ഹെറിബെർട്ടോ ഉപദ്രവം നിർത്തിയില്ല. ഫോട്ടോയ്ക്ക് വരുന്ന ലൈക്കുകൾ പുരുഷന്മാരുടെതന്നെ ആകണമെന്നില്ല ആര് ലൈക് അടിച്ചാലും യുവതിയെ അതിന്റെ പേരിൽ ഉപദ്രവിക്കും. മരുമകൾക്ക് നേരെയുള്ള മകന്റെ ഉപദ്രവം കണ്ടുനില്ക്കവയ്യാതെ പെഡ്രോ ഹെറിബെർട്ടോയുടെ അച്ഛനാണ് പോലീസിൽ ഈ വിവരം അറിയിച്ചത്. ആരും കണ്ടാൽ ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് മരുമകളുടെ മുഖം എന്നും ഇനിയും പീഡനം തുടർന്നാൽ അവരുടെ ജീവിതം നഷ്ടമായേക്കും എന്നും അയാൾ പോലീസിനെ അറിയിച്ചു. 30 വർഷത്തോളം കഠിന തടവിനുള്ള ശിക്ഷയാണ് യുവാവ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. തന്റെ പഴയ രൂപം വീണ്ടെടുക്കാൻ ശസ്ത്രക്രിയയ്ക്കു ഒരുങ്ങുകയാണ് അഡോൾഫിന ഇപ്പോൾ.

Story by
Read More >>