ഇന്ത്യന്‍ നായ്ക്കളെക്കുറിച്ച് എന്തറിയാം?

സ്വദേശജനുസ്സിലെ നായ്ക്കള്‍ ഇല്ലാതാകുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് വിദേശയിനം നായ്ക്കളുടെ കടന്നുവരവാണ്. കൊളോണിയല്‍വല്‍ക്കരണത്തിന്റെ കാളയളവില്‍ പ്രാദേശികയിനം നായ്ക്കളുടെ പ്രസക്തി നഷ്ടപ്പെട്ടു. മാത്രമല്ല, നാടന്‍ നായ്ക്കളെ സംരക്ഷിക്കുന്നതിനു സര്‍ക്കാരും താല്‍പര്യം പ്രകടിപ്പിച്ചില്ല.

ഇന്ത്യന്‍ നായ്ക്കളെക്കുറിച്ച് എന്തറിയാം?

സ്വദേശനായ്ക്കളോടുള്ള അപ്രിയമായ ഒരു മനോഭാവം പുതിയ കഥയല്ല. വീട്ടില്‍ നായയുണ്ടെന്നു മേനി പറയണമെങ്കില്‍ ഒരു വിദേശയിനം നായ വേണമെന്നാണ് പൊതുവേയുള്ള ഒരു കാഴ്ചപാട്. 'നാടന്‍ പട്ടി' എന്ന വിശേഷണത്തില്‍ പോലും പലപ്പോഴും ഒരു നിസാരതയോ അവജ്ഞയോ കടന്നുവരാറുമുണ്ട്.

ഇന്ത്യന്‍ നായ്ക്കളില്‍ യൂറോപ്പ്യന്‍ വര്‍ഗ്ഗം ഇടകലര്‍ന്ന ഇനം ഇന്ന് സാധാരണമായിരിക്കുന്നു.1972ലെ വന്യജീവിസംരക്ഷണ നിയമം വന്നതോടെ സ്വദേശനായ്ക്കളുടെ കാര്യം കൂടുതല്‍ മോശമാകാന്‍ തുടങ്ങി. വേട്ടക്കാര്‍ക്കും ഉള്‍നാടന്‍ ഗ്രാമീണ ജനതയ്ക്കും ഈ നായ്ക്കളെ കൊണ്ടുള്ള ഉപയോഗം ഇല്ലാതായതാണ് അതിനുള്ള കാരണം. ഇത്തരം നായ്ക്കളെ വേട്ടമൃഗമായിട്ടായിരുന്നു പണ്ടു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചിലര്‍ ഉപജീവനത്തിനായി വേട്ടയാടിയപ്പോള്‍ ചിലര്‍ക്ക് അതു ഒരു വിനോദമാര്‍ഗ്ഗമായിരുന്നു. കോഴിപ്പോര്, ജല്ലിക്കട്ട്, കാളയോട്ട മത്സരം പോലെ വേട്ടയാടുന്നതും തമിഴ്നാട്ടിലെ ഒരു ആചാരത്തിന്റെ ഭാഗമായിരുന്നു. കാര്യങ്ങള്‍ എന്തായിരുന്നെങ്കിലും ഉശിരും ഊരുമുള്ള നായ്ക്കള്‍ക്ക് അന്ന് സമൂഹജീവിതത്തില്‍ തന്നെ പ്രാധാന്യമുണ്ടായിരുന്നു എന്നു ചുരുക്കം.

നാടന്‍ ഇനം നായ്ക്കളുടെ ഒരു മത്സരം 2011ല്‍ തമിഴ്നാട്ടിലെ ശിവഗംഗയില്‍ ആരംഭിച്ചെങ്കിലും പരിപാടി അത്ര വിജയം കണ്ടില്ല. 34 നായ്ക്കളുമായി 2014 ലാണ് ഒടുവിലായി ഈ മത്സരം നടന്നത്. ഇവിടെ കാണപ്പെടുന്ന പല നാടന്‍ ഇനം നായ്ക്കളും പശ്ചിമഘട്ടത്തിലെ താഴ്വരയില്‍ നിന്നുള്ളതാണ്. വേട്ടയിറച്ചിയുടെ വിപണനത്തില്‍ ഉപജീവനം കണ്ടെത്തിയിരുന്ന തമിഴ്നാട്ടിലെ കൊംബായ്, ചിപ്പിപ്പാറ പ്രദേശങ്ങളിലെ സ്വദേശി നായ്ക്കള്‍ ഉശിരുള്ള വേട്ടനായ്ക്കളായി ഉപയോഗിക്കപ്പെട്ടിരുന്നു

ചിപ്പിപ്പാറ: മാനുകളെയും കാട്ടുപന്നികളെയും മുയലുകളെയും വേട്ടയാടാനായി ഇവയെ ഉപയോഗിച്ചിരുന്നു. വീട്ടുകാവലിനും ഇവയെ ഉപയോഗിച്ചു വരുന്നു. തമിഴ്നാട്ടിലെ മധുരയിൽ രാജകുടുംബങ്ങൾ രാജത്വത്തിന്റെയും പ്രതാപത്തിന്റെയും ചിന്ഹമായി കണ്ട് ഇവയെ വളർത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്‌. നല്ലൊരു കാവൽ നായ കൂടിയാണ് ചിപ്പിപ്പാറ. ആധുനിക സി.സി.ടി.വി സുരക്ഷിതത്വവും മറ്റു മാര്‍ഗ്ഗങ്ങളും ഈ നായയുടെ സേവനത്തെ മാറ്റിനിര്‍ത്താന്‍ ഒരു കാരണമായി സൂചിപ്പിക്കാം.

ഇന്ന് നായസ്നേഹികള്‍ക്ക് മൂല്യമുള്ള സ്വദേശയിനം നായ്ക്കള്‍ ഹിമാലയന്‍ ഇനമായ മസ്ടിഫ്, ലഹ്സ അപ്സോ, ടിബറ്റന്‍ റ്റെറീർ എന്നിവയാണ്. യൂറോപ്പ്യന്‍ അമേരിക്കന്‍ നാടുകളില്‍ ഈ നായ്ക്കള്‍ക്ക് പ്രിയമുള്ളതിനാലാണ് ഇവരില്‍ നായസ്നേഹികള്‍ക്ക് പോലും താല്‍പര്യമുള്ളതെന്നു മറ്റൊരു കാര്യം. അതിനാല്‍ ഇവരെ സംരക്ഷിക്കാന്‍ സംഘടനകളുമുണ്ട്.ക്രഫ്റ്സ് ഡോഗ് ഷോ പോലെ 25,000 നായ്ക്കള്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പരിപാടികളില്‍ ഇന്ത്യന്‍ ജനുസ്സിലെ ചില നായ്ക്കളും മത്സരിച്ചിട്ടുണ്ട്. 1984ല്‍ ഏറ്റവും മികച്ചയിനമായി ഒരു ലഹ്സ അപ്സോയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2007ല്‍ ഒരു ടിബറ്റന്‍ റ്റെറീറും 2012ല്‍ പിന്നെയും ഒരു ലഹ്സ അപ്സോയും ഈ അംഗീകാരം സ്വന്തമാക്കി.

പക്ഷെ, സംരക്ഷിക്കപ്പെടേണ്ട വിഭിന്നജനുസ്സില്‍ പെട്ട നായ്ക്കളുടെ പട്ടിക തയ്യാറാക്കുന്ന ഫെഡറേഷന്‍ ഓഫ് സൈനോലൊഗിക് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ജനുസ്സിലെ ഒന്നിനെയും കണ്ടെത്തിയിട്ടില്ല എന്ന കാര്യം ഗൌരവമായി ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രസല്‍സ് അടിസ്ഥാനമാക്കിയ ഈ സംഘടന 80 രാജ്യങ്ങളില്‍ നിന്നായി 343 ജനുസ്സുകളെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഇന്തോനേഷ്യന്‍, തായ്വാന്‍, ജാപ്പനീസ് ഇനങ്ങളും ഉള്‍പ്പെടും.

സ്വദേശ ജനുസ്സില്‍പ്പെട്ട പല നായ്ക്കളും ഇപ്പോള്‍ തന്നെ ഇല്ലാതായിക്കഴിഞ്ഞു ചിലത് വംശനാശത്തിലേക്ക് നീങ്ങുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു വിദേശി രാജ്യത്തുടനീളം സഞ്ചരിച്ചു അമ്പതോളം ഇനത്തില്‍പ്പെട്ട നാടന്‍ നായ്ക്കളെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്താന്‍ കഴിയാത്തതായ നീല അല്ലെങ്കില്‍ തവിട്ടുനിറമുള്ള ലട്ട്, തഞ്ചാവൂരില്‍ കാണപ്പെട്ടിരുന്ന അലങ്ങ്, ശബരിമല പ്രദേശത്ത് കണ്ടുവന്നിരുന്ന മലപ്പട്ടി എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഹിമാലയന്‍ താഴ്വരയിലെ ഭാല്ലാര്‍ നായ്ക്കള്‍, ചെങ്കോട്ടയിലെ മഹരട്ട എന്നിവ ഓര്‍മ്മകളില്‍ നിന്നു പോലും അപ്രത്യക്ഷമായിരിക്കുന്നു. മണിപ്പൂരിലെ വവ്വാലിന്റെ ചെവിയും ഉരുണ്ട ചെറിയ വാലുമുള്ള തങ്കള്‍ ഹുയ് നായ്ക്കള്‍ വംശനാശത്തിന്റെ വക്കിലാണ്.

സ്വദേശജനുസ്സിലെ നായ്ക്കള്‍ ഇല്ലാതാകുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് വിദേശയിനം നായ്ക്കളുടെ കടന്നുവരവാണ്. കൊളോണിയല്‍വല്‍ക്കരണത്തിന്റെ കാളയളവില്‍ പ്രാദേശികയിനം നായ്ക്കളുടെ പ്രസക്തി നഷ്ടപ്പെട്ടു. മാത്രമല്ല, നാടന്‍ നായ്ക്കളെ സംരക്ഷിക്കുന്നതിനു സര്‍ക്കാരും താല്‍പര്യം പ്രകടിപ്പിച്ചില്ല. ബ്രിട്ടിഷുകാരുടെ 'ശരി'കളായിരുന്നു ഇന്ത്യന്‍ രാജാക്കന്മാരുടെയും 'ശരി'. ചില രാജകുടുംബാംഗങ്ങള്‍ക്ക് ഇന്ത്യന്‍ ജനുസ്സിലെ നായ്ക്കളെയായിരുന്നു പ്രിയം എന്നു മറക്കുന്നില്ല. 565 നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നതില്‍ രാംപൂരിലെ നവാബ്, കോലാപൂര്‍ രാജാവ് എന്നിങ്ങനെ ചിലര്‍ക്ക് മാത്രമായിരുന്നു നാടനിനം നായ്ക്കളോട് പ്രിയമുണ്ടായിരുന്നത്. രാജഭരണം അവസാനിച്ചു സ്വതന്ത്ര ഇന്ത്യയിലേക്കുള്ള പ്രയാണത്തിനിടെ 'നായ പുരാണം' ചിന്തിക്കാനും സംരക്ഷിക്കാനും സാഹചര്യമുണ്ടായില്ല എന്നും കരുതാം.

സമീപകാലത്ത് വേട്ട നിരോധിച്ചതും നാടന്‍ നായ്ക്കളെ അവഗണിക്കാനുള്ള ഒരു കാരണമായി. വേട്ടയില്ലെങ്കില്‍ വേട്ടമൃഗവും ആവശ്യമില്ലെല്ലോ? വിദേശയിനവുമായുള്ള പ്രജനനവും സങ്കരയിനം നായ്ക്കളുടെ കടന്നുവരവും, സ്വദേശജനുസ്സിനെ ഇല്ലാതാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചെന്നു പറയാം

(Excerpted from The Book of Indian Dogs by S Theodore Baskaran, Aleph Book, 2017)